റിംഗ് കംബോസ്റ്റ് വിതരണം ചെയ്തു

 

മലയാറ്റൂർ: മലയാറ്റൂർ-നിലീസ്വരം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിന്റ ഭാഗമായി നടപ്പിലാക്കിയ റിംഗ് കംബോസ്റ്റ് പദ്ധതിയുടെ വിതരണോത്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്റ്റീഫൻ മാടവന, മിനി സുരേന്ദ്രൻ, ഷൈനി അവറാച്ചൻ, മെമ്പർമാരായ  കെ.ജെ പോൾ, സലോമി ടോമി, ഷീബ ബാബു, തുടങ്ങിയവർ പങ്കെടുത്തു.

17 വാർഡുകളിലായി ഗുണഭോക്തൃ ലിസ്റ്റിൽ ഉണ്ടായിരുന്ന 300-റോളം പേർക്ക് റിംഗ് കംബോസ്റ്റ് വിതരണം ചെയ്തു. മലയാറ്റൂർ-നിലീശ്വരം ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.