കാഞ്ഞൂർ തിരുനാളിന് ഒരുക്കങ്ങൾ ആരംഭിച്ചു

 

കാഞ്ഞൂർ:കാഞ്ഞൂർ സെന്റ് മേരീസ് പളളിയിൽ വിശുദ്ധ സെബസ്ത്യോനോസിന്റെ തിരുനാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.തിരുനാൾ 2018 ജനുവരി 17 മുതൽ 20വരെ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായ നൊവേന ജനുവരി 10നു വൈകിട്ട് 5.30നു കാഞ്ഞൂർ ടൗൺ കപ്പേളയിലും 11നു രാവിലെ 5.30നു പള്ളിയിലും കുർബാനയോടു കൂടി ആരംഭിക്കും.

17നു രാവിലെ ഒൻപതിനു വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ കൊടിയേറ്റുന്നതോടെ തിരുനാളിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. 18നു കപ്പേളയിലെ നൊവേന സമാപിക്കും. 19നു രാവിലെ 10നു തിരുനാൾ കുർബാന, 11നു തിരുസ്വരൂപത്തിൽ തിരുവാഭരണം ചാർത്തൽ, മൂന്നിന് അങ്ങാടി ചുറ്റി പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ 20നു രാവിലെ 5.30 മുതൽതുടർച്ചയായി കുർബാനയുണ്ടാകും.10നു തിരുനാൾ കുർബാനയ്ക്കു മാർ സെബാസ്റ്റ്യൻ വാണിയംപുരയ്ക്കൽ കാർമികത്വം വഹിക്കും. 12ന് അങ്ങാടി പ്രദക്ഷിണം, വൈകിട്ട് 6.30നു പ്രദക്ഷിണം. ഇരുപത്തൊന്നിനു വൈകിട്ട് ഏഴിനു തിരുസ്വരൂപം എടുത്തു വയ്ക്കുന്നതോടെ പ്രധാന തിരുനാൾ സമാപിക്കും.

26, 27 തീയതികളിലാണ് എട്ടാമിടം.26നു രാവിലെ ഒൻപതിനു കുർബാന, വൈകിട്ട് ആറിനു പ്രദക്ഷിണം എന്നിവ നടക്കും. 27നു തിരുനാൾ കുർബാനയെ തുടർന്നു പ്രദക്ഷിണത്തോടെ പ്രധാന തിരുനാൾ ആഘോഷങ്ങൾ സമാപിക്കും. ജനുവരി 18നു കാഞ്ഞൂർ കപ്പേള ഗ്രൗണ്ടിലും 21നു പള്ളി മൈതാനിയിലും ഗാനമേളയും 26നു പള്ളി മൈതാനിയിൽ കോമഡി ഷോയും ഷോയും ഉണ്ടാകും. തിരുനാളിനോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകും.

രക്ഷാധികാരി വികാരി ഫാ:വർഗ്ഗീസ് പൊട്ടക്കൽ,സഹരക്ഷാധികാരികൾ ഫാ:റൂബിൾ മാർട്ടിൻ,ഫാ:വർഗ്ഗീസ് മൂഞ്ഞേലി,ഫാ:സിജോ വെളേളടത്ത്,ഫാ:ജോസ് കൂട്ടുങ്ങൽ,ജനറൽ കൺവീനർ ജോയി പുതുശ്ശേരി,ജോയിന്റ് കൺവീനർ ആന്റു വെട്ടിയാടൻ,ജനറൽ സെക്രട്ടറി ഡിനിൽ പുതുശ്ശേരി,ജോയിന്റ് സെക്രട്ടറി ബൈജു കാഞ്ഞിരത്തിങ്കൽ,ട്രഷറർ ഡേവീസ് മഞ്ഞളി,പബ്ലിസിറ്റി കൺവീനർ പ്രിൻസ് പോട്ടോക്കാരൻ എന്നിവരടങ്ങുന്ന 51 അംഗ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുനാളിന് വിപുലമായ സജീകരണങ്ങളാണ് ഒരുക്കുന്നത്‌.