ഇല്ലിത്തോടിൽ കാറ്റിൽ വ്യാപക കൃഷിനാശം

 

മലയാറ്റൂർ:ഇല്ലിത്തോട് മേഖലകളിൽ കനത്ത കാറ്റിൽ വ്യാപക കൃഷിനാശം.ഇവിടെ കൃഷിചെയ്തിരുന്ന വാഴകളാണ് നശിച്ചത്.പനഞ്ചിക്കൽ ജോണി,കടമപ്ലാക്കൻ ഇബ്രാഹിം കുട്ടി,കണിയാംങ്കുടി വിനോദ് എന്നിവർക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.

3 ഏക്കറോളം സ്ഥലത്തെ വാഴകൾ നശിച്ചു.ഏകദേശം 4000ത്തോളം വാഴകളാണ് നശിച്ചത്.കുലവെട്ടാറായതാണ് പല വഴകളും.വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്കുണ്ടായിരിക്കുന്നത്.ലോണെടുത്തും മറ്റുമാണ് കൃഷി ചെയ്തിരുന്നത്.തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ അവശ്യപ്പെട്ടു.