ഏതു നിമിഷവും തകർന്നു വീഴാറായി ഒരു ജലസംഭരണി

 

കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരത്ത് ഭീഷണിയായി ജലസേചന സംഭരണി.ലക്ഷംവീട് കോളനിയിലാണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്‌ വെളളം നിറച്ചാൽ തകർന്നു വീഴുന്ന അവസ്ഥയിലാണ് ഈ ജലസംഭരണി നിൽക്കുത്.

18 വർഷം മുമ്പാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.എന്നാൽ ഇതുവരെയും ഇത് പ്രവർത്തിച്ചിട്ടില്ല.300ഓളം വീട്ടുകാർക്ക് കുടിവെള്ളത്തിനായാണ് ജലസംഭരണി നിർമിച്ചത്.ആറുപില്ലറുകളിൽ 50 അടിയോളം ഉയരത്തിൽ 400 ചതുരശ്ര അടിയിലാണ് സംഭരണി നിർമിച്ചിരിക്കുത്.വെള്ളം നിറച്ചാൽ ജലസംഭരണി ആടിയുലയും.ഇതു മൂലം ഇതിൽ വെള്ളം നിറക്കാറില്ല.

ജലസംഭരണിയിൽ വെളളമെത്തിക്കുതിനായി പെരിയാറിന്റെ തീരത്ത് ഒരു പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുമുണ്ട്‌.ലക്ഷങ്ങൾ ചിലവാക്കിയിട്ടും ഇത് ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.നിർമ്മാണ സമയത്തു തന്നെ നാട്ടുകാർ അപാകതകൾ ചൂണ്ടികാട്ടിയതാണ്.എന്നാൽ ആരും തന്നെ ആത് ചെവിക്കൊണ്ടില്ല.

നിരവധി കുടുംബങ്ങളാണ് ഇതിന് സമീപത്ത് താമസിക്കുത്.ഭീതിയോടെയാണ് ഇവർ ഇവിടെ കഴിയുത്.സംഭരണി തകർന്നു വീണാൽ ഇവരുടെ വീടുകളിലേക്കാണ് പതിക്കുന്നതും.ഏതു സമയത്തും സംഭരണി തകർന്ന്‌ വീഴുമെന്ന ആശങ്കയിലാണ് സമീപവാസികൾ. പല തവണ അധികൃതർക്ക് ഇത് പൊളിച്ചുമാറ്റണമെന്ന് നിവേദനങ്ങൾ നൽകിയതാണ്.

1999 ലാണ് ഈ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനുശേഷം മൂന്നുവട്ടം പഞ്ചായത്ത് ഭരണസമിതി മാറി മാറി അധികാരത്തിൽ വന്നു. മഴക്കാലം മാറിയതോടെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി.

അപകടാവസ്ഥയിലെ ഈ സംഭരണി അടിയന്തിരമായി നീക്കം ചെയ്ത് ജീവന് സംരക്ഷണം നൽകണമെന്നും പുതിയൊരു സംഭരണി നിർമ്മിച്ച് ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെും ബി.ജെ. പി കാഞ്ഞൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിനു വൈപ്പുമഠം, ജനറൽ സെക്രട്ടറി ടി.എൻ അശോകനും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പരിസരവാസികളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും ടി.എൻ അശോകൻ അറിയിച്ചു.