നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു

 

കൊച്ചി:നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്ന അബിയെ രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലൂടെയാണ് മിമിക്രിയിലും സിനിമയിലും അറിയപ്പെട്ടത്. കലാഭവന്‍, കൊച്ചിന്‍ സാഗര്‍, ഹരിശ്രീ എന്നീ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു.

നയം വ്യക്തമാക്കുന്നു ആണ് ആദ്യ സിനിമ. രണ്ടുവർഷം എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മിമിക്രിക്ക് ന്നാം സമ്മാനം ലഭിച്ചിരുന്നു.മകന്‍ ഷെയിന്‍നിഗം അറിയപ്പെടുന്ന യുവനടനാണ്. സുനിലയാണ് ഭാര്യ. അഹാന, അലീന എന്നിവരും മക്കളാണ്.