വിജയിച്ചു മുന്നേറി മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്ധ്യാലയം

 

കാലടി:കോഴിക്കോട് നടന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌ക്കൂൾ പ്രവർത്തി പരിചയമേളയിൽ മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്ധ്യാലയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.മത്‌സരിച്ച അഞ്ച് വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും സ്‌ക്കൂളിനായിരുന്നു.യുപി,ഹൈസ്‌ക്കൂൾ,ഹയർസെക്കന്ററി,പ്രദർശനമത്‌സരം എന്നവയിലെല്ലാം സ്‌ക്കൂൾഒന്നാമതെത്തി.

71 കുട്ടികളാണ് സ്‌ക്കൂളിൽ നിന്നും മത്‌സരിച്ചത്.22 ഇനങ്ങളിലായിരുന്നു മത്‌സരം നടന്നത്.10650 പോയന്റാണ് സ്‌ക്കൂളിന് ലഭിച്ചത്.35 സ്‌ക്കൂളുകളെ പിൻന്തളിയാണ് സെന്റ് ക്ലയർ ഈ വിജയം കരസ്ഥമാക്കിയത്.തുടർച്ചയായി 12 )0 തവണയാണ് സ്‌ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.

കലാ കായിക മത്‌സരങ്ങളിലും സ്‌ക്കൂൾ മുൻപന്തിയിലാണ്.കോട്ടയത്തുനടന്ന ബധിര കായിക മേളയിലും സ്‌ക്കൂളിനായിരുന്നു ഒന്നാം സ്ഥാനം.റാഞ്ചിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഇവിടുത്തെ 12 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.എൽകെജി മുതൽ ഹയർസെക്കന്ററി വരെ ഇവിടയുണ്ട്.കേരളത്തിനു പുറമെ ലക്ഷദ്വീപ്,ഒറീസ,ഡൽഹി എന്നിവിടങ്ങളിൾ നിന്നും കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്.

കുട്ടികൾക്കായി ക്ലോക്ലിയർ ഇംപ്ലാന്റേഷൻ കോഴ്‌സും ഇവിടെയുണ്ട്. സിസ്റ്റർ ഫിൻസിറ്റ,സിസ്റ്റർ അഭയ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്കൂൾ പ്രവർത്തിക്കുന്നത്.