കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയായ വൃദ്ധക്ക് നൽകി

 

മലയാറ്റൂർ :കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയായ വൃദ്ധക്ക് നൽകി മലയാറ്റൂർ കാടപ്പാറ ആനാർകുടി വിട്ടിൽ തങ്കപ്പൻ മാതൃകയായി.മലയാറ്റൂർ ചമിനി ഭാഗത്തുനിന്നുമാണ് മാല ലഭിച്ചത്.ചായക്കട നടത്തുകയാണ് തങ്കപ്പൻ.കടയുടെ മുൻപിൽകിടന്ന് ഒരു പേഴ്‌സ് ലഭിച്ചു.പേഴ്‌സിനകത്തായിരുന്നു മാല.സ്വർണ്ണമാണോ എന്നറിയാൽ കാലടിയിലെ ഒരു സ്വർണ്ണക്കടയിൽ പരാശോധന നടത്തി.നാലേകാൽ പവൻ തുക്കം വരുന്ന മാലയായിരുന്നു ലഭിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിലിനോടും,സുഹൃത്തുക്കളോടും തങ്കപ്പൻ മാല ലഭിച്ച കാര്യം പറഞ്ഞു.തുടർന്ന് കാലടി പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു.മാലയുടെ ഉടമയെ കണ്ടെത്താൻ വിവിധ പ്രദേശങ്ങളിലുള്ളവരോടും കാര്യങ്ങൾ പറഞ്ഞു.

മലയാറ്റൂർ ഇല്ലിത്തോട് തേനൂരാൻ വീട്ടിൽ 73 കാരിയായ പി.കെ ജാനകിയുടെതാണ് മാലയെന്ന് മനസിലായി.ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.കാലടി പോലീസുകാരുടെ സാനിധ്യത്തിൽ തങ്കപ്പൻ മാല ജാനകിക്ക് കൈമാറി.

എസ്.ഐമാരായ രാജൻ,ഫ്രാൻസീസ്, സീനീയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ,കെ.ജി ബേബി, ഷാന്റോ ജോസഫ്,തുടങ്ങിയവർ പങ്കെടുത്തു.