കാഞ്ഞൂർ പളളിയിൽ ഹെറിറ്റേജ് ആർട്ട് എക്‌സ്‌പോ

 

കാഞ്ഞൂർ:കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന പളളിയിൽ ഹെറിറ്റേജ് ആർട്ട് എക്‌സ്‌പോ നടന്നു.രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നായി മുപ്പതോളം കലാകാരൻമാരാണ് ആർട്ട് എക്‌സ്‌പോയിൽ പങ്കെടുത്തത്.സംസ്‌കൃത സർവകലാശാലയിലെയും,തൃപ്പോണിത്തറ ആർഎൽവി കോളേജിലെയും വിദ്യാർത്ഥികളും,അധ്യാപകരും ഉണ്ടായിരുന്നു.

സീറോമലബാർ സഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.പൈതൃകങ്ങളെക്കുറിച്ചും,സംസ്‌ക്കാരങ്ങളെക്കുറിച്ചും അടുത്തറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.കേരളത്തിൽ കാഞ്ഞൂർ പളളിമാത്രമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

kanjoor-church-art-expo-2പളളിയിലെ ചരിത്ര സ്മാരകങ്ങളായ അൽത്താരയും,ഒറ്റകല്ലിൽ തീർത്ത മാമോദീസതൊട്ടിയും,പ്രസംഗപീഠവും,ശക്തൻതമ്പുരാൻ നൽകിയ ആനവിളക്കും,പുരാതന ചിത്രകലകളുമെല്ലാം കലാകരൻമാർ ക്യാൻവാസിലേക്ക് പകർത്തി.തുടർന്ന് ഈ ചിത്രങ്ങൾ കാക്കനാട് മൗണ്ട് സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തിൽ സൂക്ഷിക്കും.ചരിത്രകാരൻമാർക്ക് ഈ ചിത്രങ്ങൾ പിന്നീട് പഠനവിഷയമാക്കി മാറ്റുവാൻ കഴിയും.

kanjoor-church-art-expo-3ചിത്രകാരൻ ഫ്രാൻസീസ് കോടംകണ്ടത്ത് ആർട്ട് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.ബിഷപ്പ് ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി,വികാരി ഫാ:വർഗീസ് പൊട്ടക്കൽ,ഫാ:പീറ്റർ കണ്ണമ്പുഴ,ഫാ:നോബിൾ മണ്ണാറത്ത്,ജോയി ഇടശേരി,ഡേവീസ് വരേക്കുളം,ജോയി പുതുശേരി,സിജോ പൈനാടത്ത്,ജിപ്‌സൺ ലൂയിസ്,ജോർജ് മേനാച്ചേരി,ജോസ് ജോൺ കീത്ര തുടങ്ങിയവർ സംസാരിച്ചു.