കൊറിയോഫെസ്റ്റ് രണ്ടാം ഘട്ടം ശ്രീശങ്കര നാട്യമണ്ഡപത്തിൽ അരങ്ങേറി

 

കാലടി: ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ നൃത്താവതരണത്തോടെ ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കൊറിയോഫെസ്റ്റ് രണ്ടാം ഘട്ടം ശ്രീശങ്കര നാട്യമണ്ഡപത്തിൽ അരങ്ങേറി. നർത്തകിമാരായ അമൃത സുരേഷ് പുരാണ കഥയിലെ ദ്രൗപദിയായും, വി.ആർ അക്ഷര. മണ്‌ഡോദരിയായും വി.പി. മീനാക്ഷി. കണ്ണകിയായും വേദിയിൽ നിറഞ്ഞാടി.

ദ്രൗപദിയുടെ ജീവതത്തിലെ നിർണായക മൂഹുർത്തങ്ങളായ സ്വയംവരം,വസ്ത്രാക്ഷേപം, കീചകനിൽ നിന്ന് നേരിടേണ്ടി വന്ന ദുഷ്പ്രവൃത്തി, പുത്രവിയോഗം,സ്വർഗ്ഗാരോഹണം എന്നിവയുടെ നൃത്താവതരണമാണ് അമൃത സുരേഷ്‌നടത്തിയത്.സീതാപഹരണത്തിനുശേഷം മണ്‌ഡോദരിയുടെ ജീവിതത്തിലുണ്ടായ നാല് നിർണ്ണായക സംഭവങ്ങൾ നൃത്താവിഷ്‌ക്കാരത്തിലുടെ കുച്ചുപ്പുടി ശൈലിയിൽ വി.ആർ അക്ഷര അവതരിപ്പിച്ചു.

ഡോ.സി.പി.ഉണ്ണികൃഷ്ണൻ, എം. എസ്.ഉണ്ണികൃഷ്ണൻ.ശ്രീകുമാർ ഊരകം ,ആർ.എൽ.വി.വേണു കുറുമശ്ശേരി, എം.എസ്. ഉണ്ണികൃ്ണൻ, ഇടപ്പളളി അനിൽ, രവി ചാലക്കുടി, സുധാ പീതാംബരൻ, അമൃത സുരേഷ്, വൈഷ്ണവി സുകുമാരൻ, എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

ടോളിൻസ് ജനറൽ മാനേജർ എബ്രഹാം കുരുവിള പരിപാടി ഉദ്ഘാടനം ചെയ്തു.സിഐ സജി മാർക്കോസ് മുഖ്യാതിഥിയായിരുന്നു.പ്രൊഫസർ പി വി പീതാബരൻ,സുധാ പീതാബരൻ തുടങ്ങിയവർ സംസാരിച്ചു.പ്രൊഫസർ പി വി പീതാബരനാണ് കൊറിയോഫെസ്റ്റ് എന്ന ആശയം ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ചത്‌