ശബരിമല തീർത്ഥാടകർക്കായി കാലടിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്‌സർവീസ്

 
കാലടി:കാലടിയിൽനിന്നും ശബരിമല തീർത്ഥാടക്കായി കെഎസ്ആർടിസി സ്‌പെഷ്യൽ ബസ്‌സർവീസ് ആരംഭിച്ചതായി റോജിഎം.ജോൺ എം.എൽ.എഅറിയിച്ചു. എല്ലാദിവസവും വൈകിട്ട് 7.15 ന് കാലടി ശ്രീഗേരിമഠത്തിൽ നിന്നാണ് ബസ്‌സർവീസ് ആരംഭിക്കുന്നത്. 156 രൂപയാണ് കാലടിമുതൽ പമ്പ വരെ ഒരാൾക്ക് ടിക്കറ്റ് നിരക്ക്. മുൻകൂട്ടി ബൂക്ക് ചെയ്യുന്ന 40 പേരടങ്ങുന്ന ഗ്രൂപ്പിന് പ്രത്യേക സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്ൺ്.

മുൻ വർഷങ്ങളിൽ ഈ സർവ്വീസ് ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ഇത് നിർത്തിവച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ വർഷം മുതലാണ് റോജിഎംജോൺ എംഎൽഎയുടെ പ്രത്യേക ആവശ്യ പ്രകാരം കെ.എസ്.ആർ.ടി.സി ബസ്‌സർവീസ് പുനരാരംഭിച്ചത്. കാലടിയിൽനിന്ന് പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി അവിടെ നിന്നും തീർത്ഥാടകരെ കയറ്റിയാണ് ബസ് യാത്ര തുടരുന്നത്‌