മലയാറ്റൂരിന്റെ ടൂറിസം വികസനം:ടൂറിസം ജോയിന്റ് ഡയറക്ടർ വിവിധ നിർദേശങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കു നർകി



 

മലയാറ്റൂർ:മലയാറ്റൂരിന്റെ ടൂറിസം വികസനത്തിന് വിവിധ നിർദേശങ്ങൾ ടൂറിസം ജോയിന്റ് ഡയറക്ടർ പി.ജി ശിവൻ പഞ്ചായത്ത് സെക്രട്ടറിക്കു നർകി. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം റ്റി.ഡി. സ്റ്റീഫനും മണ്ഡലം പ്രസിഡന്റ് നെൽസൺ മാടമനയും മുഖ്യമന്ത്രിക്കും ടുറീസം വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ സ്ഥലം സന്ദർശിച്ച് തെയ്യാറാക്കിയ റിപ്പോർട്ടാണ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ

  •  ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ പണികഴിപ്പിച്ചിട്ടുള്ള ടൂറിസം ഫെസിലേഷൻ സെന്റർ അതിനുമുൻവശത്തുള്ള പാർക്കിങ് ഏരിയ ഇപ്പോൾ എങ്ങനെയാണോ ആ അവസ്ഥയിൽ ഏറ്റെടുത്ത് നവീകരണപ്രവർത്തനങ്ങൾ നടത്തി സഞ്ചാരികൾക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുക. മൂന്ന് വർഷത്തേക്ക് ലൈസൻസ് അടിസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കുന്നതിന് ക്വട്ടേഷൻ വയ്ക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
  • ശൗചാലയം ഇപ്പോൾ എങ്ങനെയാണോ ആ അവസ്ഥയിൽ ഏറ്റെടുത്ത് നവീകരണപ്രവർത്തനങ്ങൾ നടത്തി സന്ദർശകർക്ക് പെ-ആന്റ് യൂസ് പ്രകാരം മൂന്ന് വർഷത്തേക്ക് ക്വട്ടേഷൻ വിളിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
  • മണപ്പാട്ട് ചിറയിൽ പെഡൽ ബോട്ടിങ്ങ് തുടങ്ങി പരിസ്ഥിതി മലീനീകരണത്തിന് ഇടയാകാത്ത ബോട്ടിങ്ങ് ജലവിനോദോപാധികളും നിലവിലെ നിയമ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് പ്രവർത്തിപ്പിക്കുന്നതിന് താൽപ്പര്യമുള്ള ടൂറിസം സംരംഭകരിൽ നിന്നും ക്വട്ടേഷൻ മുഖേന 1 വർഷത്തേക്ക് ലൈസൻസ് അടിസ്ഥാനത്തിൽ നടത്തിപ്പിന് നടപടി സ്വീകരിക്കേണ്ടതാണ്.
  • 25% വരുമാനം ജില്ലാ കളക്ടർ ചെയർമാനായ ഡി.റ്റി.പി.സിയ്ക്ക് നൽകേണ്ടതാണ്.
  • ഇൻഫോർമേഷൻ കൗണ്ടർ പ്രവർത്തിക്കുന്നതിനുള്ള സൗകര്യപ്രദമായ സ്ഥലം ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ ചുമതലപ്പെടുത്തുന്ന ജീവനക്കാരന് കൈമാറേണ്ടതാണ്.
  • ടൂറിസം ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ സൗകര്യങ്ങൾ ഡിസംബർ 1-ാം തീയതിക്കകം സഞ്ചാരികൾക്ക് ഉപയോഗിക്കുന്നതിന് സഹായകരമായ നടപടി അടിയന്തിരമായി തുടങ്ങണമെന്നും ഈ കാര്യത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടാകുന്ന പക്ഷം ജില്ലാ കളക്ടർ ഡി.റ്റി പി.സി ചെയർമാന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരേണ്ടണ്.

നിരവധി ടൂറിസം വികസന സാധ്യതകളാണ് മലയാറ്റൂരിലുളളത്.എന്നാൽ അതെല്ലാം ഉപയോഗപ്രദമാക്കാൻ അധികൃതർക്കായിട്ടില്ല. ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ ആരോഗ്യത്തിന് ഹാനികരമായ വ്യവസായങ്ങളെയും സ്വകാര്യ ടൂറിസം വ്യവസായികളെയും സഹായിക്കുന്നതിന് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.

സർക്കാർ അവിഷ്‌ക്കരിക്കുന്നതു പോലെ ഈ ടൂറിസം പദ്ധതികൾ വന്നാൽ ഇവിടെ വൻ വികസനമാകും ഉണ്ടാകുക. ഇതുവഴി ഈ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊഴിലവസരവും വരുമാന മാർഗ്ഗവും ഗവൺമെന്റിന് ഓരോവർഷവും കോടിക്കണക്കിന് രൂപയുടെ വരുമാനവും ലഭിക്കും. ഈ സാധ്യതകളെയാണ് ഇല്ലാത്താക്കിക്കൊണ്ടിരിക്കുന്നത്.

ഇനിയെങ്കിലും ഈ കാര്യങ്ങളിൽ പിടിവാശിയുപേക്ഷിച്ച് ഈ മേഖലയുടെ വികസനവും ഗവൺമെന്റിന്റെ വരുമാനവും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും തയ്യാറാകണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകൾക്കുമെതിരെ ശക്തമായ പൊതുജന സമരം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാനകമ്മറ്റി അംഗം റ്റി.ഡി സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടമന, മണി തൊട്ടിപ്പറമ്പിൽ, രാജു എം. പി, സെബാസ്റ്റ്യൻ ഇലവുംകുടി, വിഷ്ണു വള്ളിയാംകുളം, ഡെന്നിസ് കന്നപ്പിള്ളി എന്നിവർ പറഞ്ഞു.