ഇല്ലിത്തോട് കാട്ടാന കൂട്ടമിറങ്ങി നാശനഷ്ടം വരുത്തി 

കാലടി:മലയാറ്റൂർ ഇല്ലിത്തോട് മേഖലയിൽ കാട്ടാന കൂട്ടമിറങ്ങി വൻ നാശനഷ്ടം വരുത്തി.പീടികത്തറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു സമീപമാണ് ആനയിറങ്ങിയത്.ഇവിടങ്ങളിൽ കൃഷി ചെയ്തിരുന്ന വാഴ,തെങ്ങ് മുതലായവ ആന നശിപ്പിച്ചു.കല്ലറക്കൽ കുഞ്ഞപ്പൻ,വഴുങ്ങാടൻ പ്രഭാകരൻ,മരങ്ങാടൻ കുഞ്ഞ്,കല്ലിടിങ്കൽ അച്ചുതൻ തുടങ്ങിയവരുടെ സ്ഥലങ്ങളിലാണ് ആനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചത്.

ജനവാസ മേഖലയാണിത്.പെരുന്തോട് ഭാഗത്തു നിന്നുമാണ് ആനക്കൂട്ടം എത്തുന്നത്.നിരവധി തവണകളായി ആനക്കൂട്ടം ഇവിടെയെത്തി നാശം വരുത്തുന്നു.പലതവണ വനം വകുപ്പിന് നാട്ടുകാർ പരാതികൾ നൽകിയതാണ്.സുരക്ഷാ നടപടികൾ ഒന്നും സ്വീകരിക്കാത്തതിനാൽ ആനക്കൂട്ടം വീണ്ടും എത്തുകയാണ്.

വൈകുന്നേരങ്ങളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് പേടിയാണ്.ജനങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു