സിപിഐ ആവശ്യപ്പെട്ടാൽ രാജി :ബിജു പരമേശ്വരൻ

 

കാലടി:സിപിഐ ആവശ്യപ്പെട്ടാൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവക്കുമെന്ന് ബിജു പരമേശ്വരൻ.ധാരണപ്രകാരം 19 നാണ് ബിജുവിന്റെ കാലാവധി തീരുന്നത്.രണ്ടുവർഷം സിപിഐക്കും മൂന്നുവർഷം സിപിഎമ്മിനുമാണ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തിൽ ധാരണയുളളത്.എന്നാൽ രണ്ടര വർഷം സിപിഐക്കു നൽകണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.പാർട്ടി ആവശ്യപ്പെട്ടാൽ രാജിവക്കാമെന്ന നിലപാടിലാണ് ബിജു.

ഇതിനിടയിൽ ഭരണ കക്ഷിയിൽ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് ചർച്ചകളും സജീവമായിട്ടുണ്ട്.9 )0 വാർഡ് മെമ്പൻ വലസ് പോളിനാണ് സാധ്യത.എന്നാൽ 15 )0 വാർഡ് മെമ്പൾ സിജോ ചൊവ്വരാനെ വൈസ്പ്രസിഡന്റ് അക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.സിപിഎം ഏരിയാ സമ്മേളനത്തിനു ശേഷം വൈസ്പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ചർച്ചയാകാമെന്ന തീരുമാനത്തിലാണ് പാർട്ടി.22 മുതൽ 25 വരെ യാണ് ഏരിയാ സമ്മേളനം.