ന്യൂസ് വിഷൻ ഇംപാക്റ്റ് : റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുമെന്ന് ശാരദ മോഹൻ

 

കാഞ്ഞൂർ:ന്യൂസ് വിഷൻ ഇംപാക്റ്റ്.കാഞ്ഞൂർ പഞ്ചായത്തിലെ കോളനിപ്പടി തിരുനാരായണപുരം റോഡിന്റെ നിർമ്മാണത്തിലെ അപാകത അന്വേഷിക്കാൻ ജില്ലാപഞ്ചായത്തംഗം ശാരദ മോഹൻ സ്ഥലത്തെത്തി പരിശോധന നടത്തി.ന്യൂസ് വിഷൻ വാർത്തയെതുടർന്നാണ് ശാരദ മോഹൻ പരിശോധനക്കെത്തിയത്.

road1റോഡിന്റെ നിർമ്മാണത്തിലെ അപാകതെയെക്കൂറിച്ച് കഴിഞ്ഞ ദിവസം ന്യൂസ് വിഷൻ വാർത്ത ചെയ്തിരുന്നു.പാറപ്പുറം കോളനിപ്പടി തിരുനാരായണപുരം റോഡിൽ  കോൺക്രീറ്റ് ഇട്ട് വീതി കൂട്ടിയപ്പോൾ കുറച്ചുഭാഗം ഒഴിച്ചിട്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്.റോഡിന്റെ ഇടയുലുളള 100 മീറ്ററോളം സ്ഥലം ഒഴിച്ചിടുകയായിരുന്നു.ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.

കാടു പിടിച്ച് കിടക്കുകയാണ് ഈ ഭാഗം.ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്.ന്യൂസ് വിഷന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശാരദ മോഹൻ സ്ഥലത്തെത്തിയത്.

ശനിയാഴ്ച്ച വൈകീട്ട് നാട്ടുകാരുടെ യോഗം വിളിക്കുമെന്നും റോഡിന്റെ പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണുമെന്നും ശാരദ മോഹൻ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പനും സ്ഥലം സന്ദർശിച്ചിരുന്നു