കാഞ്ഞൂർ പഞ്ചായത്തിലെ റോഡുവികസനം ഇങ്ങനെയാണ്‌

 

കാഞ്ഞൂർ :കുറച്ചുഭാഗം ഒഴിവാക്കി റോഡിന് വീതികൂട്ടിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറം കോളനിപ്പടി തിരുനാരായണപുരം റോഡിലാണ് കുറച്ചുഭാഗം ഒഴിച്ചിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

9,10,11 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡാണിത്.ഏകദേശം ഒരു കിലോമീറ്റർ നീളമാണ് റോഡിനുളളത്.കഴിഞ്ഞ ദിവസങ്ങളിൽ റോഡിന്‍റെ ശോചനീയാവസ്ഥ മാറ്റുന്നതിനും,വീതി കൂട്ടുന്നതിനുമായി കോൺക്രീറ്റ് പണികൾ നടന്നു.റോഡിന്‍റെ ഇടയുലുളള 100 മീറ്ററോളം സ്ഥലം ഒഴിച്ചിട്ടായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.ഈ ഭാഗം കടന്നുവേണം തിരുനാരായണപുരത്തേക്കും,കോളനി ഭാഗത്തേക്കും പോകുവാൻ.

road-3പണി പൂർത്തിയായ സ്ഥലത്ത് റോഡിന് വീതികൂടിയപ്പോൾ നിർമ്മാണം നടക്കാത്ത സ്ഥലത്ത്‌
കഷ്ടി ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകാൻ കഴിയു.കാടു പിടിച്ച് കിടക്കുകയാണ് ഈ ഭാഗം.ഇഴ ജെന്തുക്കളുടെ ആവാസ സ്ഥലം കൂടിയായിരിക്കുകയാണ് .പലദിവസങ്ങളിലും വലിയ പാമ്പുകളെ ഇവിടെ കണ്ടിട്ടുണ്ട്.കൊച്ചുകുട്ടികൾ സ്‌കൂൾ ബസ് കാത്തുനിൽക്കുന്നതും ഈ പൊന്തകാടിനു സമീപത്താണ്.

പഞ്ചായത്തിന്‍റെ അനാസ്ഥയാണ് ഈ ഭാഗം ശരിയാക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.റോഡിന്‍റെ നിർമ്മാണം നടന്നപ്പോൾ തന്നെ നാട്ടുകാർ പാതി നിർമ്മാണത്തെക്കുറിച്ച് ചുണ്ടിക്കാട്ടിയതാണ്.എന്നാൽ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല.

road-2ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ പറഞ്ഞു.ഈ ഭാഗം ഒഴിച്ചിട്ടാണ് എസ്റ്റിമേറ്റ് എടുത്തത്.അതിനാലാണ് ഇവിടെ നിർമ്മാണങ്ങൾ നടക്കാത്തിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

തിരുനാരായണപുരം കോളനി റോഡിനാണ് ജില്ലാപഞ്ചായത്തിൽ നിന്നും തുക അനുവധിച്ചത്.അതിനാൽ റോഡിൽ പൂർണമായയും നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണെന്ന്
ജില്ലാപഞ്ചായത്തംഗം ശാരദ മോഹൻ പറഞ്ഞൂ.കുറച്ചുഭാഗം ഒഴിവാക്കി നിർമ്മാണ പ്രവർത്തനൾ നടത്തിയത് അന്വേഷിക്കുമെന്നും ശാരദ പറഞ്ഞു.

ഒഴിവാക്കിയ ഭാഗത്തെ ശോചനീയാവസ്ഥ മാറ്റിയില്ലെങ്കിൽ വഴിതടയൽ ഉൾപ്പടെയുളള സമരപരിപാടികൾ നടത്താനുളള തെയ്യാറെടുപ്പിലാണ് നാട്ടുകാർ.