ശബ്ദലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ

 
കാലടി : ഈ കൺമണികളുടെ ആഘോഷങ്ങൾക്കു നിറമേഴുമുണ്ട്. പക്ഷേ, ഇല്ലാത്തതു ശബ്ദമാണ്. മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഡഫിലെ വിദ്യാർഥികളാണിവർ. നഴ്സറി, എൽകെജി, യുകെജി സെഷനുകളിലായി 16 കുട്ടികൾ ഇവിടെയുണ്ട്.

11 ആൺകുട്ടികളും ബാക്കി പെൺകുട്ടികളും. സമീപ പ്രദേശങ്ങളിലുള്ളവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഒരു യുകെജിക്കാരൻ എത്തിയിരിക്കുന്നതു കടൽ കടന്നു ലക്ഷദ്വീപിൽ നിന്ന്. ശിശുദിനത്തിന്റെ ആഘോഷങ്ങളിലാണ് കുട്ടികൾ.

st-Claer-2ഒരു വാക്കും ഉരിയാടാതെയും ഒരു ശബ്ദം കേൾക്കാതെയും സെന്റ് ക്ലെയറിൽ വന്ന കുട്ടികളിൽ ചിലർ ഇപ്പോൾ ചെറുതായി ഉരിയാടാറുണ്ട്. പുസ്തകം നോക്കി കഥ വായിക്കുന്ന ശ്രീലക്ഷ്മിയും വീട്ടിലുള്ള 10 പേരുടെയും പേരുടെയും പേരുകൾ കൃത്യമായി ഓർത്തെടുത്തു പറയുന്ന ശ്രീനന്ദനയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ലക്ഷദ്വീപിൽ നിന്നു വന്ന സുൽത്താൻ കെജി ക്ലാസിലെ ഹീറോ ആണ്. സുൽത്താൻ തോളിൽ ഉറങ്ങി കിടക്കവേ അമ്മാവനാണു അമ്മാവനാണു കുട്ടിയെ സ്കൂളിൽ കൊണ്ടുവന്നു ചേർത്തത്. വേർപിരിയൽ താങ്ങാനാവാത്തതിനാൽ വാപ്പയും ഉമ്മയും ലക്ഷദ്വീപിൽ നിന്നു വന്നില്ല. എല്ലാ വെക്കേഷനും സുൽത്താനു നാട്ടിൽ പോകാനാവില്ല. അപ്പോഴെല്ലാം സിസ്റ്റർമാർക്കൊപ്പമായിരിക്കും താമസം. അവർ പോകുന്നിടത്തെല്ലാം അവനെയും കൊണ്ടുപോകും.

st-Claer-3സ്കൂളിൽ എല്ലാ കുട്ടികൾക്കും സിപീച്ച് തെറപ്പി കൊടുക്കുന്നുണ്ട്. ചുണ്ടുകളുടെ അനക്കം നോക്കിയാണ് അവർ അതിന്റെ ശബ്ദം കണ്ടെത്തുന്നത്. ചിലർ പപ്പ, അമ്മ, മമ്മി എന്നെല്ലാം മമ്മി എന്നെല്ലാം പറയും. അരുമയായ കുഞ്ഞിന്റെ നാവിൽ നിന്നു പപ്പയെന്നും അമ്മയെന്നുമുള്ള വിളികൾ കേൾക്കാതെ നിരാശപ്പെട്ടിരുന്ന മാതാപിതാക്കൾ സ്കൂളിലെ പഠനത്തെ തുടർന്നു കുട്ടി ആദ്യമായി തങ്ങളെ അമ്മയെന്നും വിളിക്കുന്നതു കേട്ടു പൊട്ടിക്കരഞ്ഞുപോയവരുണ്ടെന്നു പ്രിൻസിപ്പൽ ഫിൻസിറ്റ പറഞ്ഞു.

കെജിയിലെ കുട്ടികൾ അക്ഷരം വ്യക്തമായി വായിക്കുവാൻ തുടങ്ങിയതിനു ശേഷമേ ഒന്നാം ക്ലാസിലേക്കു വിടാറുള്ളു. കോക്ലിയർ ഇംപ്ലിക്കേഷൻ കഴിഞ്ഞ കുട്ടികൾ കുഴപ്പമില്ലാതെ സംസാരിക്കുന്നുണ്ട്. ഇവർക്കു പ്രത്യേക പരിശീലനം നൽകുന്നു.

വീണ്ടുമൊരു ശിശുദിനം കൂടി ആഘോഷിക്കുമ്പോൾ ഭാവിയിലേക്കു വളരുന്ന ഈ കുട്ടികൾ കരുണയുടെ കരുണയുടെ അവഗണനയാൽ പിന്തള്ളപ്പെട്ടു പോകാതെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാകണമെന്നാണു പ്രാർഥനയെന്നു പ്രിൻസിപ്പൽ സിസ്റ്റർ ഫിൻസിറ്റയും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അഭയയും പറഞ്ഞു.