മലയാറ്റൂരിൽ വീണ്ടും പുലിയിറങ്ങി

 

മലയാറ്റൂർ:മലയാറ്റൂരിൽ വീണ്ടും പുലിയിറങ്ങി.കാരക്കാട്ട് യൂക്കാലിക്കു സമീപം പുലി പശുവിനെ കടിച്ചുകൊന്ന് തിന്നു.കൊടുങ്ങൂക്കാരൻ ആന്റുവിന്‍റെ പശുവിനെയാണ് പുലി കൊന്നുതിന്നത്.ചൊവ്വാഴ്ച്ച വെളുപ്പിന് റബ്ബർ ടാപ്പിങ്ങിനുവന്ന തൊഴിലാളികളാണ് പശുവിന്റെ മൃതശരീരം കണ്ടത്.

ജനവാസ മേഖലയണിത്.കഴിഞ്ഞ ഓഗസ്റ്റ് 21 ഇവിടെ നിന്നും 4 വയസ് പ്രായമായ പുലിയെ പിടികൂടയിരുന്നു. റബ്ബർ ടാപ്പിങ്ങിനും മറ്റും നാട്ടുകാർ അതിരാവിലെയാണ് ഇവിടെ ജോലിക്കു പോകുന്നത്.പലരും പുലിയെ കണ്ടിട്ടുണ്ട്.സ്‌ക്കൂൾ കുട്ടികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡരികിലാണ് പുലി പശുവിനെ കൊന്നുതിന്നത്. ഇതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ.

വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് പേടിയാണ്.പല ദിവസങ്ങളിലും വീടുകളിൽ വളർത്തുന്ന മൃഗങ്ങളെ പുലി കൊണ്ടുപോയി തിന്നിട്ടുണ്ട്. കഴിഞ്ഞ 2 വർഷത്താനുളളിൽ മലയാറ്റൂർ മേഖലയിൽ നിന്നും 4 പുലികളൊണ് പിടികൂടിയിരിക്കുന്നത്.തലനാരിഴക്കാണ് പലരും പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.

ഇവിടെ നിന്നും പിടികൂടിയ പുലികളെ ഉൾവനത്തിലേക്കാണ് തുറന്നുവിടുന്നത്.അത് വീണ്ടും തിരികെയെത്താൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.നായ,ആട്,പശു മുതലായവയാണ് പുലികളുടെ ഇഷ്ട ഭക്ഷണം.അത് മലയാറ്റൂർ മേഖലകളിൽ വേണ്ടുവോളമുണ്ട്.ആതുകൊണ്ടുതന്നെ ഒരിക്കൽ വന്നാൽ പുലി വീണ്ടും ഇവിടെക്കെത്തും.യൂക്കാലിക്കു സമീപം പുലിയെ പിടികൂടാൻ കൂട് വക്കാനുളള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.