മാതൃകയാക്കണം ഈ വിദ്യാർത്ഥിയെ

 

കാഞ്ഞൂർ:കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയ്ക്കു നൽകി മാതൃകയാവുകയാണ് കഞ്ഞൂർ പുതിയേടത്ത് താമസിക്കുന്ന സ്‌ക്കൂൾ വിദ്യാർത്ഥി നവീൻ.കാലടി ബ്രഹ്മാനന്ദോദയം സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് സവീൻ.പുതിയേടം അങ്ങാടിയിൽ ഔഷധി ആയുർവേദശാലക്കു മുൻപിൽ നിന്നുമാണ് നവീന് ഒന്നരപവന്റെ സ്വർണ്ണമാല ലഭിക്കുന്നത്.

gold-2ആയുർവേദശാലയിലെ ജീവനക്കാരി കവിതയുടെ മകനാണ് നവീൻ.രാവിലെ അമ്മക്കൊപ്പം കടയിൽ വന്നപ്പോഴാണ് മാല കളഞ്ഞുകിട്ടിയത്.ഉടൻ തന്നെ പുതിയേടം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ജോണി വെല്ലൂരാനെ അറിയിച്ച് മാലകൈമാറി.ജോണി മാല കളഞ്ഞുകിട്ടിയ വിവരം പത്രങ്ങളിലൂടെ അറിയിച്ചു.

തട്ടാൻപടി മരോട്ടിക്കുടി വീട്ടിൽ ബിജുവിന്റെ മകൻ എൽകെജി വിദ്യാർത്ഥി സെബാസ്റ്റിയന്റെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്.അമ്മക്കൊപ്പം രാവിലെ ചെമ്പന്നൂർക്ക് പോകുന്നവഴി അങ്ങാടി ഭാഗത്ത് വച്ച് മല നഷ്ടപ്പെടുകയായിരുന്നു.പലസ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും മാല ലഭിച്ചില്ല.

പത്രവാർത്ത കണ്ടാണ് മാല വഴിയിൽ കിടന്ന് കിട്ടിയുണ്ടെന്നു മനസിലായത്.തുടന്ന് സെബാസ്റ്റിയൻ പിതാവ് ബിജുവിനും,അമ്മ ആൻസിക്കുമൊപ്പം മർച്ചൻസ് അസോസിയേഷൻ ഓഫീസിലെത്തി നവീനിൽ നിന്നും മാല ഏറ്റുവാങ്ങി.നവീന്റെ സത്യസന്ധതയറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.