സെന്റ്:സേവ്യേഴ്‌സ് കോളേജ് ജേതാക്കൾ

 

കാലടി :മലയാറ്റൂരിൽ നടന്ന 47 )0 മത് ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ ആലുവ സെന്റ്:സേവ്യേഴ്‌സ് കോളേജ് ജേതാക്കളായി.എറണാകുളം സെന്റ്:തെരേസാസ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

അഞ്ച് സെറ്റുകളുടെ മത്‌സരത്തിൽ ആദ്യ മൂന്ന് സെറ്റും സെന്റ്:സേവ്യേഴ്‌സ് നേടിയാണ് വിജയിച്ചത്.സ്‌ക്കോർ 25-8,25-10,25-11.

മത്‌സരത്തിൽ ബെസ്റ്റ് പ്ലെയറായി അശ്വതി പി.എസ് (സെന്റ്:സേവ്യേഴ്‌സ് കോളേജ് ആലുവ), ബെസ്റ്റ് സെറ്ററായി കാവ്യ(കളമശേരി സിക്‌സസ്), ബെസ്റ്റ് അറ്റാക്കറായി അമയ റോയി (സെന്റ്:സേവ്യേഴ്‌സ് കോളേജ് ആലുവ) എന്നിവരെ തിരഞ്ഞെടുത്തു.മുൻ മന്ത്രി ജോസ്‌തെറ്റയിയിൽ വിജയികൾക്ക് പുരസ്‌ക്കാരങ്ങൾ നൽകി