കാലടി പാലത്തിൽ വൻ കുഴികൾ

 

കാലടി:കാലടി പാലത്തിൽ വൻ കുഴികൾ രൂപപ്പെട്ടു തുടങ്ങി.താനിപ്പുഴയിൽ നിന്നും പാലത്തിലക്കേ് കയറുന്നിടത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.ടാറുകൾ അടർന്നുമാറി കോൺക്രീറ്റുകൾ പുറത്തു കാണുന്ന വിധത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.പാലവും റോഡും തമ്മിലുളള വിടവും വർദ്ധിച്ചിരിക്കുകയാണ്.പാലത്തിൽ വിള്ളലുകളും വീണിട്ടുണ്ട്.

വാഹനങ്ങൾ പലത്തിലേക്കു കയറുമ്പോൾ പാലത്തിന് കുലുക്കവും അനുഭവപ്പെടുകയാണ്.വൻ അപകടഭീഷണി ഉയർത്തിയിരിക്കുയാണ് ഈ കുഴികൾ.ഇതിനുമുമ്പും കുഴികൾ രൂപപ്പെട്ടപ്പോൾ താത്ക്കാലികമായി അടക്കുകയാണ് അധികൃതർ ചെയ്തത്.

കഴിഞ്ഞ ദിവസം റോജി എം ജേൺ എംഎൽഎ യുടെ നേതൃത്വത്തിൽ കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ യോഗം നടന്നിരുന്നു.പലത്തിലെ കുഴികൾ ജനങ്ങൾ ചുണ്ടികാട്ടിയപ്പോൾ അത് അടക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്‌ എന്നാൽ കുഴി അടക്കാൻ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

പലത്തിലെ കുഴി കാരണം വാഹനങ്ങൾ പതുക്കെയാണ് പോകുന്നത്.ഇത് കാലടിയിലെ ഗതാഗതകുരുക്കിനും കാരണമാകുന്നു.മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്‌.

2012 ഫെബ്രുവരി 15 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതിയ പാലത്തിനും ബൈപ്പാസ്
റോഡിനുമായി 42 കോടി അനുവദിച്ചതാണ്.എന്നാൽ രാഷ്ട്രീയക്കാരുടെ തർക്കങ്ങൾ
മൂലം യാതൊരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.ദിവസം ചെല്ലുന്തോറും പാലത്തിന്റെ
ബലക്ഷയവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് പാലത്തിന്‍റെ സ്‌ളാബ് അടർന്നു വീണിരുന്നു.അന്ന് ദിവസങ്ങളോളം പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചാണ് പാലം ബലപ്പെടുത്തിയത്.പുതിയ പാലം ഉടൻ നിർമിക്കണമെന്നാണ് ഐഐടിയിൽ നിന്നുളള വിദഗ്ധർ പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് പല പ്രഖ്യാപനങ്ങൾ നടന്നെങ്കിലും അത് പാലം നിർമ്മാണത്തിലേക്ക് എത്തിയില്ല.

ഇതിനിടയിൽ പല പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി.അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തമാകും നടക്കാൻ പോകുന്നത്.