പ്ലാസ്റ്റിക്കിൽനിന്നും പെട്രോൾ വികസിപ്പിച്ചെടുത്ത് വിദ്യാർത്ഥികൾ

 

കാലടി:ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക്ക് നിർമാർജനം.എന്നാൽ അതിനെല്ലാം പരിഹാരമാവുകയാണ് കാലടി ശ്രീശാരദ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചടുത്ത പ്ലാസ്റ്റിക്ക് ഇൻന്റോസ്റ്റിക്കേറ്റ് സീറോ സോൺ ആറ്റോമൈസർ (പിസ്സാ).ഈ ഉപകരണം വഴി പ്ലാസ്റ്റിക്കിനെ സംസ്‌ക്കരിച്ച് പെട്രോളിയം ഉത്പന്നങ്ങളാക്കി മാറ്റുകയാണ്.

പ്ലസ്റ്റു ബയോ മാക്‌സ് വിദ്യാർത്ഥികളായ ആകാഷ് എം മുരളി,മീരാ രാജ്,സാന്ദ്ര വാളുക്കാരൻ,ലക്ഷ്മി ആർ നായർ,ഏയ്ഞ്ചൽ ജോണി എന്നിവർ ചേർന്നാണ് പിസ്സാ വികസിപ്പിച്ചെടുത്തത്.ഉപയോഗ ശ്യൂന്യമായ പ്ലാസ്റ്റിക്കിനെ കുക്കറിന്റെ രൂപത്തിലുളള പാത്രത്തിലിട്ട് പ്രത്യേക അനുപാതത്തിൽ ചൂടാക്കുന്നു.ചുടാക്കി കിട്ടുന്ന മിശ്രിതം തണുപ്പിച്ച് പൈപ്പുവഴി ശേഖരിക്കുന്നു.ആ മിശ്രിതത്തെ സംസ്‌ക്കരിച്ചെടുത്ത് പ്രെട്രോളിയം ഉത്പന്നങ്ങളാക്കി മാറ്റുകയാണ്.

petrol-plastic-2മികച്ചഗുണ നിലവാരമുളള പെട്രോൾ,ടാർ എന്നിവയും ഇതിൽ നിന്നും വേർതിരിച്ചെടുക്കാനാകും.വാഹനങ്ങളിൽ വരെ ഈ പ്രെട്രോൾ ഉപയോഗിക്കാ നാകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.സോളാർ ഉപയോഗിച്ചും പിസ്സാ പ്രവർത്തിക്കാൻ കഴിയും.അതു വഴി വൈദ്യുതി ലാഭിക്കാനുമാകും.

വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്‌ക്കരിച്ചെടുക്കിവുന്ന രൂപത്തിലാണ് വിദ്യാർത്ഥികൾ ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ആയിരം രൂപ മാത്രമാണ് കുട്ടികൾക്ക് ഇത് നിർമിക്കുവാൻ ചിലവായട്ടൊളളു.

petrol-plastic-3ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ നടന്ന എപിജെ അബ്ദുൾക്കലാം ഇന്നവേഷൻ ചലഞ്ചിൽ സ്‌ക്കൂൾ തലത്തിൽ മികച്ച പ്രൊജക്റ്റായി പിസ്സാ തിരഞ്ഞെടുത്തു.ഫിസിക്‌സ് അധ്യാപിക കെ നിത്യയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പിസ്സാ വികസിപ്പിച്ചെടുത്തത്.പ്രധാന അധ്യാപിക മഞ്ജുഷ വിശ്വനാഥിന്റെയും,പിടിഎ യുടെയും പുർണ പിന്തുണയും കുട്ടികൾക്കുണ്ടായിരുന്നു.