വാഹനത്തിനും ഭിത്തിക്കും ഇടയിൽപ്പെട്ട് മരിച്ചു

 

കാലടി:മറ്റൂരിൽ ക്രഷർ ജീവനക്കാരൻ മിനിലോറി പുറകിലേക്ക് നീങ്ങി വാഹനത്തിനും ഭിത്തിക്കും ഇടയിൽപ്പെട്ട് മരിച്ചു.പൊതിയക്കര പുത്തൻ പുരയ്ക്കൽ വീട്ടിൽ ജോസ് (55) ആണ് മരിച്ചത്.വ്യാഴ്ച്ച രാവിലെ 7 മണിയോടെ മറ്റൂർ ക്വാളിറ്റി ക്രഷറിലാണ് സംഭവം നടന്നത്.

വാഹനത്തിൽ ക്രഷർ പൊടി നിറക്കുന്നതിനിടയിൽ വാഹനത്തിന്റെ പിറകുവശത്തെ ഡോർ തുറന്നു പോനു.അത് ശരിയാക്കുന്നതിനിടെ വാഹനം തനിയെ പുറകിലേക്ക് ഇറങ്ങുകയായിരുന്നു.വാഹനത്തിനും തൊട്ടടുത്തുണ്ടായിരുന്ന ഭിത്തിക്കുമിടയിൽ പെടുകയായിരുന്നു ജോസ്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.