ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി

 

പെരുമ്പാവൂർ:കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ പിതാവ് പാപ്പു (65) വിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിന് സമീപത്ത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പാപ്പുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ലോട്ടറികച്ചവടം കൊണ്ടാണ് പാപ്പു ഉപജീവനം നടത്തിയിരുന്നത്.ഒറ്റക്കായിരുന്നു താമസം.രണ്ടുമാസം മുമ്പ് ഒരു അപകടത്തിൽപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു.അടുത്തിടെ തിരെ അവശതയിലായിരുന്നു.മരിച്ചുകിടന്ന സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും,തസസിൽദാർ,മകൾ ദീപ എന്നിവർ എത്തിയിരുന്നു