ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് ടോളിൻസ് ഗ്രൂപ്പിന്‍റെ ആദരം.

 

കാലടി:ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് അംഗീകാരം.കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി നൽകിയ ആസാം സ്വദേശി സദാം ഹുസൈനാണ് അർഹതക്കുളള അംഗീകാരം തേടിയെത്തിയത്.സദാം ഹുസൈന്‍റെ സൻമനസും സത്യസന്ധതയും അറിഞ്ഞ ടോളിൻസ് ഗ്രൂപ്പ് അൻപതിനായിരം രൂപ സദാമിന് സമ്മാനിച്ചു.

കാലടി മലയാറ്റൂർ റോഡിലെ പൂക്കടയിലെ ജീവനക്കാരനാണ് സദാം ഹുസൈൻ. ചൊവ്വാഴ്ച്ച രാവിലെ സദാം കടതുറക്കാൻ വന്നപ്പോൾ കടയ്ക്ക്‌ മുൻപിലെ റോഡിൽ നിന്നും ഒരു പേഴ്‌സ് ലഭിച്ചു പേഴ്‌സ് തുറന്നു നോക്കിയപ്പോൾ അതിൽ 2,000 രുപയും.ഡ്രൈവിങ്ങ് ലൈസൻസ്,എടിഎം കാർഡ് തുടങ്ങിയ രേഖകളും.പേഴ്‌സ് സദാം കടയുടമ സന്തോഷിന് നൽകി.തുടർന്ന് പേഴ്‌സിൽ ഉണ്ടായിരുന്ന ഫോൺനമ്പറിൽ ബന്ധപ്പെട്ടു.ചെങ്ങൽ സ്വദേശി കിഴക്കാപ്പുറത്തുകുടി ബിജുവിന്‍റെതാണ് പേഴ്‌സെന്ന് മനസിലായി.ബിജുവിനെ വിളിച്ചു വരത്തി പേഴ്‌സ് കൈമാറി.

tollin-2വാർത്തയറിഞ്ഞ ടോളിൻസ് ഗ്രൂപ്പ് സദാമിനെ ആദരിക്കുകയായിരുന്നു.50,000 രൂപയുടെ ചെക്ക് ടോളിൻസ് ഗ്രൂപ്പ് എംഡി ഡോ:കെ.വി ടോളിൽ സദാമിന് നൽകി.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും പലപ്പോഴും കേൾക്കുന്നത് അത്ര നല്ലവാർത്തകളല്ല.എന്നാൽ സദാമിന്‍റെ പ്രവർത്തി വേറിട്ടു നിൽക്കുന്നു.അതിനാലാണ് ടോളിൻസ് ഗ്രൂപ്പ് സദാമിനെ ആദരിക്കുന്നതെന്ന് കെ.വി ടോളിൻ പറഞ്ഞു.

കാലടി സിഐ സജിമാർക്കോസ്,ടോളിൻസ് ഗ്രൂപ്പ് ജനറൽ മാനേജർ എബ്രഹാം കുരുവിള,പ്രസ്‌ക്ലബ് പ്രസിഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.