ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധത :പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി

 

കാലടി:ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധത.കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി.ആസാം ഗുവഹാട്ടി സ്വദേശി സദാംഹുസൈൻ (21) ആണ് പേഴ്‌സ് തിരികെ നൽകി മാതൃകയായത്.കാലടി മലയാറ്റൂർ റോഡിലെ ഗായത്രി പൂക്കടയിലെ ജീവനക്കാരനാണ് സദാം.

രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കടയ്ക്കു മുൻപിലെ റോഡിൽ കിടന്ന് പേഴ്‌സ് ലഭിക്കുന്നത്.പേഴ്‌സ് തുറന്നു നോക്കിയപ്പോൾ പണവും,ഡ്രൈവിങ്ങ് ലൈസൻസ്.എടിഎം കാർഡ് തുടങ്ങിയ രേഖകളും ഉണ്ടായിരുന്നു.തുടർന്ന് സദാം പേഴ്‌സ് കടയുടമ സന്തോഷിനെ എൽപ്പിച്ചു.പേഴ്‌സിൽ ഉണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ചെങ്ങൽ കിഴക്കാപ്പുറത്തുകുടി വീട്ടിൽ ബിജുവിന്റെതാണ് പേഴ്‌സെന്ന് മനസിലായി.ഉടൻ ബിജുവിനെ വിളിച്ചുവരത്തി പേഴ്‌സ് കൈമാറി.

5 വർഷത്തിലതികമായി സദാം കേരളത്തിൽ വന്നിട്ട്.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റവാളികളെപ്പോലെ കാണുന്ന സമൂഹത്തിൽ സദാമിന്‍റെ സത്യസന്ധതയറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.