കാലടിയിലെ ഗതാഗതകുരുക്ക് :എം.എൽ.എയുടെ നേത്യത്വത്തിൽ യോഗം

 
കാലടി:കാലടിയിലെ ഗതാഗത പ്രശ്‌നം ചർച്ച ചെയ്യുവാൻ റോജി എം. ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. വെളളിയാഴ്ച്ച രാവിലെ 10 ന് കാലടി സെന്റ്. ജോർജ്ജ് പാരിഷ് ഹാളിൽ വച്ചാണ് യോഗം.

ജനപ്രതിനിധികൾ, രാഷ്ട്രീയ ,സാമൂഹിക, സാമുദായിക സംഘടനാ പ്രതിനിധികൾ,വ്യപാരി വ്യവസായി പ്രതിനിധികൾ, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളിസംഘടനാ പ്രതിനിധികൾ പൊതു ജനങ്ങൾ എന്നിവർക്ക് യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാം.

ശബരിമലതീർത്ഥാടനം ആരംഭിക്കുന്ന ഘട്ടത്തിലും, ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങളുടെ മുന്നോടിയായും എല്ലാവർഷവും നവംബർ-ഡിസംബർമാസങ്ങളിൽ കാലടി ടൗണിൽ സാധാരണയിൽ കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പടാറുണ്ട്. അത് പരിഹരിക്കുന്നതിനായിണ് ഡിപ്പാർട്ട്‌മെന്റുകളെയും, പൊതുസമൂഹത്തെയും ഏകോപിപ്പിച്ചു കൊണ്ട് യോഗം വിളിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു