ബധിര കായിക മേളയിൽ മികച്ച നേട്ടവുമായി മാണിക്കമംഗലം സെന്റ്:ക്ലയർ ബധിര വിദ്ധ്യാലയം

 

കാലടി:കോട്ടയത്ത് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ മികച്ച നേട്ടവുമായി മാണിക്കമംഗലം സെന്റ്:ക്ലയർ ബധിര വിദ്ധ്യാലയം.കായികമേളയിൽ 248 പോയന്റോടെ എറണാകുളം ജില്ലയാരുന്നു ഓവറോൾ ചമ്പ്യൻമാർ.അതിൽ 160 പോയന്റ് മാണിക്കമംഗലം സ്‌ക്കൂളിനായിരുന്നു.

4 വിഭാഗങ്ങളിലായി 800 കുട്ടികളാണ് മത്‌സരത്തിൽ പങ്കെടുത്തത്.കിഡ്‌സ്,സബ്ജൂനിയർ,ജൂനിയർ,സീനിയർ എന്നി വിഭാഗങ്ങളിലായിരുന്നു മത്‌സരം.76 ഇനങ്ങളിലായിരുന്നു മത്‌സരങ്ങൾ നടന്നത്.38 കുട്ടികൾ സ്‌ക്കൂളിൽ നിന്നും പങ്കെടുത്തു.18 ഒന്നാം സ്ഥാനവും,16 രണ്ടാം സ്ഥാനവും,20 മൂന്നാം സ്ഥാനവും ഇവിടുത്തെ കുട്ടികൾ നേടി.

14 വയസിന് താഴെയുളളവരുടെ വിഭാഗത്തിൽ  ആദിത്യ ബന്നി ഓവറോൾ ചാമ്പ്യനായി.100 ,200 മീറ്റർ ഓട്ടത്തിലും,ലോങ്ങ് ജമ്പിലും ആദിത്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് മത്‌സരങ്ങളിലാണ് ഒരാൾക്ക് പങ്കെടുക്കാനാകു.പങ്കെടുത്ത ഇനങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് ആദിത്യ കാഴ്ച്ചവച്ചത്.20 വയസിനു താഴെയുളളവരുടെ വിഭാഗത്തിൽ സ്വാന്തന ബി.ടി വ്യക്തിഗത ചാമ്പ്യനായി.100 ,200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും,ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും സ്വാന്തന നേടി.

റാഞ്ചിയിൽ ഡിസംമ്പർ 1 മുതൽ 3 വരെ നടക്കുന്ന ദേശീയ ബധിര കായികമേളയിൽ ഒന്നും,രണ്ടും സ്ഥാനക്കാർക്ക് പങ്കെടുക്കാം.240 കുട്ടികളാണ് മാണിക്കമംഗലം ബധിര വിദ്ധ്യാലയത്തിൽ പഠിക്കുന്നത്.എൽകെജി മുതൽ ഹയർസെക്കന്ററി വരെ ഇവിടയുണ്ട്.കേരളത്തിനു പുറമെ ലക്ഷദ്വീപ്,ഒറീസ,ഡൽഹി എന്നിവിടങ്ങളിൾ നിന്നും കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്.

കുട്ടികൾക്കായി ക്ലോക്ലിയർ ഇംപ്ലാന്റേഷൻ കോഴ്‌സും ഇവിടെയുണ്ട്. ബി ഡി പൗലോസ്,കെ വി അനിൽ എന്നിവരാണ് ഇവടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്.സിസ്റ്റർ ഫിൻസിറ്റ,സിസ്റ്റർ അഭയ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്കൂൾ പ്രവർത്തിക്കുന്നത്.