കേന്ദ്രസഹമന്ത്രി വിരേന്ദ്ര കുമാർ പാറപ്പുറം സ്‌നേഹജ്യോതി ബോയ്‌സ് ഹോമിൽ സന്ദർശനം നടത്തി

 

കാലടി:കേന്ദ്ര വനിത ശിശുക്ഷേമ സഹമന്ത്രി വിരേന്ദ്ര കുമാർ കാഞ്ഞൂർ പാറപ്പുറം സ്‌നേഹജ്യോതി ബോയ്‌സ് ഹോമിൽ സന്ദർശനം നടത്തി.ബോയ്‌സ് ഹോം ഡയറക്ടർ സിസ്റ്റർ ജിസ പയ്യപ്പിളളി മന്ത്രിയെ സ്വീകരിച്ചു.ബോയ്‌സ് ഹോമിന്‍റെ  പ്രവർത്തനങ്ങൾ മന്ത്രി ചുറ്റികാണുകയും ചോദിച്ചറിയുകയും ചെയ്തു.കുട്ടികൾക്കൊപ്പം മന്ത്രി ഏറെ നേരം ചിലവഴിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൽ യൂണിറ്റഗം കെ.പി നിഷാന്ത്,ടോമി ആലുങ്കൽ,കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ,ബിജെപി കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ തുടങ്ങിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ministerതെരുവിൽ നിന്നും ലഭിക്കുന്ന കുട്ടികളെയാണ് സ്‌നേഹജ്യോതി ബോയ്‌സ് ഹോമിൽ സംരക്ഷിക്കുന്നത്.29 കുട്ടികളാണ് ഇവിടെയുളളത്.ടോമി ആലുങ്കൽ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തും വീട്ടിലുമാണ് ബോയ്‌സ് ഹോം പ്രവർത്തിക്കുന്നത്.സഹോദര സ്ഥാപനമായി പുല്ലുവഴിയിൽ സ്‌നേഹജ്യോതി ശിശുഭവനുമുണ്ട്.10 ദിവസം മുതൽ 13 വയസു വരെയുളള പെൺകുട്ടികളാണ് ഇവിടുത്തെ അന്തേവാസികൾ