വോളിബോൾ ചാമ്പ്യൻഷിപ്പ് മലയാറ്റൂരിൽ ആരംഭിച്ചു

 

കാലടി:47- മത് ജില്ല പുരുഷ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് മലയാറ്റൂർ സെന്റ് തോമസ് ഹൈസ്‌ക്കൂൾ ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ ആരംഭിച്ചു.റോജി എം ജോൺ എംഎൽഎ മത്‌സരങ്ങൾ ഉദ്ഘാടനം ചെയ്തു.ഫാ:ജോൺ തേക്കാനത്ത് അധ്യക്ഷതവഹിച്ചു.ജില്ല വോളിബേൾ അസോസിയേഷൻ പ്രസിഡന്റ് വി.എ മൊയ്തീൻ നൈന മുഖ്യ പ്രഭാഷണം നടത്തി.മുൻ എംഎൽഎ പി.ജെ ജോയി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി,ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ,ബ്ലോക്ക് പഞ്ചായത്തംഗം വനജ സദാനന്ദൻ,സലോമി ടോമി,ഡോ:സി.എ ബിജോയ് തുടങ്ങിയർ സംസാരിച്ചു.

4 വനിത ടീമുകളും,8 പുരിഷ ടീമുകളുമാണ് മത്‌സരത്തിൽ പങ്കെടുക്കുന്നത്.വിജയികൾക്ക് പപ്പൻ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും,ഐ.ആർ ബാഹുലേയൻ സ്മാരകട്രോഫിയും,എ.എസ് അബുബക്കർ സ്മാരകട്രോഫിയും നൽകും.ദിവസവും രണ്ട് മത്‌സരങ്ങൾ ഉണ്ടാകും.വൈകീട്ട് 6.30 ന് മത്‌സരങ്ങൾ ആരംഭിക്കും.12 ന് ഫൈനൽ നടക്കും.കാണികൾക്ക് പ്രവേശനം സൗജന്യമാണ്.