കൽബാലിയ ഭവായി ആസ്വാദകർക്ക് പുതിയൊരു അനുഭവമായി

 

കാലടി: കാലടി ശ്രീശങ്കര കോളേജിൽ നടന്ന രാജസ്ഥാനി നൃത്താവിഷ്‌ക്കാരമായ കൽബാലിയ ഭവായി ആസ്വാദകർക്ക് പുതിയൊരു അനുഭവമായി.രാജസ്ഥാനിലെ ഹിന്ദു മുസ്ലിം വീടുകളിൽ വിശേഷ ദിവസങ്ങളിലാണ് ഈ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്.മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് ഈ കല.

വർണ വൈവിധ്യം നിറഞ്ഞ പാരമ്പര്യ വേഷങ്ങൾ അണിഞ്ഞ കലാകരൻമാർ സാരംഗി,ധോലക്ക്,കർത്താൽ,ഹാർമോണിയം,മോർസംഗ്,കമൈച്ച തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിൽ ഗാനങ്ങൾ ആലപിക്കുന്നു.അതിനൊത്ത് നർത്തകി ന്യത്തചുവടുകൾ വക്കുകയാണ്.7 ഓളം മൺകുടങ്ങൾ തലയിൽ വച്ചുളള ന്യത്തചുവടുകൾ ശ്വാസമടക്കിപിടിച്ചാണ് പ്രേക്ഷകർ കണ്ടത്.

ഭൂട്ടേഖാൻ മൻഗനിയാറിന്റെ നേതൃത്വത്തിൽ 8 കലാകാൻമാരാണ് പരിപാടി അവതരിപ്പിച്ചത്.പ്രിൻസിപ്പാൾ ഡോ:കെ.എ അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ:ആർ രൂപേഷ് മുഖ്യ പ്രഭാഷണം നടത്തി.കോളേജിലെ ഹിന്ദി വിഭാഗം സ്പിക് മാക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.