കാലടി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

 

കാലടി:കാലടി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.ഗൃഹചൈതന്യം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും,മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് നടന്നത്.സംസ്ഥാന ഔഷധ സസ്യബോർഡിന്‍റെ ആഭിമുഖത്തിൽ വീട്ടിൽ ഒരു ആര്യവേപ്പും കറിവേപ്പും നടുന്ന പദ്ധതിയാണ് ഗൃഹചൈതന്യം.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഔഷധ സസ്യ ബോർഡഗം ഡോ:ഗംഗാ പ്രസാദ് നിർവഹിച്ചു.

ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച് മൂല്യവർദ്ധിത ഉദ്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ നിർവഹിച്ചു.പദ്ധതിയുടെ നോഡൽ എജെൻസിയായ പ്ലാനറ്റ് എർത്ത് പ്രതിനിധി മുജീബ് പ്രവർത്തന രീതിവിശതീകരിച്ചു.

കുടംബശ്രീ ജെഎൽജി ഗ്രൂപ്പുകൾക്കുളള ഇൻസന്റീവ് വിതരണം കെഎസ്ആർടിസി ബോർഡ് അംഗം മാത്യൂസ് കോലഞ്ചേരി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,കുടുംബശ്രീ ജെഎൽജി ഗ്രൂപ്പ് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, മർച്ചെൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.