അസൗകര്യങ്ങളുടെ നടുവിൽ അംഗൻവാടി

 

കൂവപ്പടി: അസൗകര്യങ്ങളുടെ നടുവിലും കൂവപ്പടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തൊടാപ്പറമ്പിലുളള 144-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചയത്തംഗം മേഴ്‌സി പൗലോസ് അധ്യക്ഷത വഹിച്ചു. വർക്കർ സി.വി.ഷൈനി, മുൻ പഞ്ചായത്തംഗം എം.വി.ഡൊമനിക്കോസ്, പി. സി.സോമൻ, ടി.കെ.വിജയൻ, എൻ. കരുണാകരൻ, എം.എൻ. വേണുഗോപാല മേനോൻ, മണി കൊഴുപ്പക്കുടി, മോഹൻ ബാബു, കെ.ആർ. സന്തോഷ് കുമാർ പി.മണി എന്നിവർ സംസാരിച്ചു.

രണ്ട് ചെറിയ മുറികൾ മാത്രമുളള വാടക കെട്ടിടത്തിൽ ആണ് ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തി അഞ്ച് സെന്റ് സ്ഥലം കെട്ടിടം നിർമ്മിക്കുന്നതിനായി സൗജന്യമായി പഞ്ചായത്തിന് നല്കിയിട്ട് ഒരു വർഷത്തിലധികമായി. വിവിധ കാരണങ്ങൾ നിരത്തി പഞ്ചായത്ത് അധികൃതർ കെട്ടിട നിർമ്മാണത്തിന്റെ പ്രരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനുളള ഫണ്ട് ഇത് വരെ അനുവദിച്ചിട്ടില്ല. ഗ്രാമസഭകളിൽ ഈ ആവശ്യം പല തവണ ഉന്നയിച്ചിട്ടും ഫണ്ട് അനുവദിക്കാൻ തയ്യാറാവത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.