ആദിശങ്കരയിൽ ഖാദി വിപണന മേള

 
കാലടി:കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ഖാദി വിപണന മേള ആരംഭിച്ചു.ഖാദി ബോർഡും,ആദിശങ്കര ബിനിനസ് സ്‌ക്കൂളും സംയുക്മായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാത്തരം ഖാദി ഉത്പന്നങ്ങളും മേളയിൽ നിന്നും വാങ്ങുവാൻ കഴിയും.ആകർഷകമായ ഡിസ്‌കൗണ്ടും ഉത്പന്നങ്ങൾക്ക് ലഭ്യമാണ്.വിവധ സ്റ്റാളുകളാണ് മേളയിൽ ഉള്ളത്.സാരികൾ, തുണിത്തരങ്ങൾ,ഷർട്ട്,സൗന്ദര്യ വസ്തുക്കൾ എന്നിവയെല്ലാം ലഭ്യമാണ്.വിദ്യാർത്ഥികൾ തെന്നെയാണ് സ്റ്റാളുകളിൽ വിൽപ്പനക്ക് നിൽക്കുന്നതും.പൊതുജനങ്ങൾക്കും പ്രവശേനമുള്ളതിനാൽ നിരവധി നാട്ടുകാരാണ് ഉത്പ്പന്നങ്ങൾ വാങ്ങാനെത്തുന്നതും.

adhishakara-khadhi-mela-2ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസി മേള ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ:പി സി നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.പ്ലൈയ്‌സ്‌മെന്റ് ഓഫീസർ ഡോ:ശാന്താറാം റാവു,എംബിഎ മേധാവി ഡോ:സി.എസ് മധു,വാർഡ് മെമ്പർ കെ.ടി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.മേള വ്യാഴാഴ്ച്ച സമാപിക്കും