അങ്കമാലി നായരങ്ങാടി വധശ്രമം 3 പേർക്ക് 10 വർഷം കഠിന തടവ്‌

 

അങ്കമാലി:അങ്കമാലി നായരങ്ങാടി ഭാഗത്തു വച്ച് നടന്ന വധശ്രമകേസിൽ 3 പേർക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും.മലയാറ്റൂർ കാടപ്പാറ കാര രതീഷ് എന്ന രതീഷ്,താബോർ കരേടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന എൽദോ, കാടപ്പാറ വെട്ടിക്ക വീട്ടിൽ ലൂണ മനോജ് എന്ന മനോജ് എന്നിവരെയാണ് പറവൂർ കോടതി ശിക്ഷിച്ചത്.

2014 മാർച്ച് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ 35,9210 സ്വകാര്യ ബസ് നായരങ്ങാടി ഭാഗത്ത് വച്ച് ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തി ബസിലെ ചെക്കറായ രഞ്ജിത്തിനെയും,യാത്രക്കാരിയായ ലീന ജോർജിനെയും വെട്ടിപരിക്കേൽപ്പിക്കുകയും യാക്ക്രാരെ ഭീഷിണിപ്പെടുത്തുകയും ചെയ്തു.ലീനയുടെ തലക്കാണ് പരിക്കേറ്റത്.രഞ്ജിത്തിന്‍റെ നെഞ്ചിൽ കത്തികൊണ്ട് കുത്തി കെലപ്പെടുത്താനും ശ്രമിച്ചു.

കേസിൽ 4 മുതൽ 8 വരെയുളള പ്രതികളെ വെറുതെവിട്ടു.ജഡ്ജി കെ.രാജുവാണ് വിധി പ്രസ്താവിച്ചത്.പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ പി ശ്രീറാം,ഭാമ ജി നായർ എന്നിവർ ഹാജരായി.സി ഐ എം ജി ബാബു,എസ് ഐ എൻ എ അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്.