കാലടി ടൗണിൽ ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു

 

കാലടി:കാലടി ടൗണിൽ ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു.കൂടാലപ്പാട് സ്വദേശിനി റോസിലി (55) ആണ് മരിച്ചത്.മുസ്‌ളീം പളളിക്കുസമീപമാണ് അപകടം നടന്നത്.രാവിലെ 9 യോടെയാണ് സംഭവം നടന്നത്.

റോസിലിയും ഭർത്താവ് ജോസും,കൊച്ചുമകൻ റെയാനും ബൈക്കിൽ അങ്കമാലി ഭാഗത്തേക്കു പോവുകയായിരുന്നു.മുസ്‌ളീം പളളിക്കുസമീപത്തു വച്ച്‌ബൈക്ക് മറിഞ്ഞു.റോഡിലേക്ക് തെറിച്ചുവീണ റോസിലി ആലുവ ഭാഗത്തുനിന്നും കാലടി ബസ് സ്ന്റാന്റിലേക്കുവരികയായിരുന്ന ചിന്നുമരിയ എന്ന ബസിന്റെ അടിയിൽ പെടുകയായിരുന്നു.

സംഭവസ്ഥലത്തു വച്ചുതന്നെ റോസിലി മരിച്ചു.അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്‌സയിൽക്കഴിയുന്ന ബന്ധുവിനെ കാണാൻ പോവുകയിരുന്നു ഇവർ.