കാലടിയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി 

കാലടി:കാലടിയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.പിഎംഎം ആശുപത്രിക്കു സമീപത്തു താമസിക്കുന്ന പുതുശേരി തോമസിന്‍റെ വീട്ടിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്

kalady-snake-2തോമസും കുടുംബവും പുറത്തു പോയിരിക്കുകയായിരുന്നു.രാത്രി മടങ്ങിയെത്തിയപ്പോൾ
വീട്ടിലെ നായ പതിവില്ലാതെ കുരക്കുന്നതു കണ്ടു.തുടർന്ന് പരിശോധിച്ചപ്പോഴാണ് കാർപ്പോർച്ചിൽ മലമ്പാമ്പ് കിടക്കുന്നത് കണ്ടത്.നാട്ടുകാരെത്തി പാമ്പിനെ പിടികൂടി.

ഏകദേശം 10 അടിയോളം നീളമുണ്ട് പാമ്പിന്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.