മറ്റൂർ കോളേജ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

 

കാലടി: മറ്റൂർ കോളേജ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ആദിശങ്കര എൻജിനിയറിങ്ങ് കോളേജ്, ശ്രീശാരദ വിദ്യാലയം, ശ്രീശങ്കര കോളേജ് എന്നി 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നതും. പഞ്ചായത്തിന്‍റെ അധീനതയിലായിരുന്നു റോഡ്. റോഡിന്‍റെ അറ്റകുറ്റ പണികൾക്കും മറ്റുമായി പഞ്ചായത്തിൽ പണമില്ലാത്തതിനാൽ പിഡബ്ലിയുഡിക്ക് റോഡ് കൈമാറി.

കഴിഞ്ഞ വർഷം റോജി എം ജോൺ എം എൽ എ അനുവധിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്‍റെ കുറച്ചു ഭാഗം ടൈലുകൾ വിരിച്ചു. ടൈലുകൾ വിരിക്കാത്ത ഭാഗമാണ് തകർന്നിരിക്കുന്നത്.ഈ വർഷം 27 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അന്നുവദിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിനൊള്ളു. അധികൃതർ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ