സത്യാഗ്രഹം സമരം നടത്തി

 

മലയാറ്റൂർ:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പദ്ധതി നിർവഹണത്തിൽ ഭരണപക്ഷത്തിന്‍റെ പിടിപ്പുകേട് ആരോപിച്ച് എൽ ഡി എഫ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സത്യാഗ്രഹം സമരം നടത്തി.യു ഡി എഫ് പദ്ധതി വിഹിതം തന്നിഷ്ടക്കാർക്ക് നൽകുകയാണെന്നും,ഭരണകക്ഷിയിൽ അഴിമതിയാണെന്നും എൽ ഡി എഫ് പറയുന്നു.എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റി കൺവീനർ ഇ.ടി പൗലോസ് സമരം ഉദ്ഘാടനം ചെയ്തു.കെ.കെ വത്‌സൻ,വിജി രജി,മിനി സുരേന്ദ്രൻ,സജീവ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.