മലയാറ്റുരിൽ പാഴാകുന്ന ലക്ഷങ്ങൾ

 

മലയാറ്റൂർ:മലയാറ്റൂരിൽ ലക്ഷൾ മുടക്കി പണിതീർത്ത കെട്ടിടങ്ങൾ നാശത്തിന്‍റെ വക്കിൽ.പോലീസ് എയ്ഡ്പോസ്റ്റും,ടൂറിസം ഇൻഫോർമേഷൻ സെന്ററുമാണ് ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് ഈ രണ്ട് കെട്ടിടങ്ങളും പണിതീർത്തത്.ഇവിടെയെത്തുന്ന തീർത്ഥാടകർക്കും,വിനോദസഞ്ചാരികൾക്കും വേണ്ടിയാണ് ഈ രണ്ട് കെട്ടിടങ്ങളും നിർമ്മിച്ചത്.ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും ഇത് പ്രവർത്തിച്ചില്ല.

ഇന്ന് തെരുവു നായകളുടെയും,സാമൂഹ്യ വിരുദ്ധരുടെയും താവളമായിരിക്കുകയാണ് ഈ കെട്ടിടങ്ങൾ.വലിയ പൊന്തക്കാടുകളാണ് എയ്ഡ് പോസ്റ്റിനു മുൻപിൽ.ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് പോലീസ് എയ്ഡ് പോസ്റ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഒരു എസ്‌ഐയേയും മറ്റ് പോലീസുകാരേയും ഇവിടെ നിയമിക്കുമെന്നാണ് പറഞ്ഞിരുന്നത്.യാതൊരു നിയമനവും പിന്നീട് നടന്നില്ല.

malayattoor-1കാലടി പോലീസ് സ്‌ന്റേഷന്‍റെ കീഴിലാണ് മലയാറ്റൂർ.വലിയൊരു പ്രദേശമാണ്‌ കാലടി സ്‌ന്റേഷൻ പരിധിക്കുളളത്.കാലടി സ്‌ന്റേഷനിൽ നിന്നുമാണ് മലയാറ്റൂർ എയ്ഡ് പോസ്റ്റിലേക്ക് ജോലിക്കായി പോലീസുകാർ പോകേണ്ടത്‌.വേണ്ടത്ര പോലീസുകാർ പോലും കാലടി സ്‌റ്റേഷനിലില്ല.അതുകൊണ്ട് കാലടിയിൽ നിന്നും പോലീസുകാർ മലയാറ്റൂരിലേക്ക് പോകുക അസാധ്യമാണ്.

നിരവധി ക്രിമിനൽ കേസുകളാണ് മലയാറ്റൂരിൽ നിന്നും റിപ്പോർട്ട് ചെയുന്നത്.എയ്ഡ് പോസ്റ്റ് സജീവമാവുകയാണെങ്കിൽ കുറ്റകൃത്യങ്ങൾ
കുറക്കാനാകും.അതുകൊണ്ട് പല തവണ ഇവിടത്തുകാർ മലയാറ്റൂരിൽ ഒരു പോലീസുകാരനെയെങ്കിലും നിയമിക്കണമെന്ന് അധികൃതരോട് അവശ്യപ്പെട്ടിരുന്നതാണ്.എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

malayattoor-2മുമ്പ്  തീർത്ഥാടന കാലത്താണ് മലയാറ്റൂരിലേക്ക് തീർത്ഥാടകർ എത്തിക്കൊണ്ടിരുന്നത്.എന്നാൽ ഇപ്പോൾ ദിവസേന നിരവധി തീർത്ഥാടകരാണ് കരുശുമുടി കയറാൻ എത്തുന്നത്.അതുകൊണ്ട് ഈ രണ്ട് കെട്ടിടങ്ങളും പ്രവർത്തിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.