വാഹനത്തിൽ നിന്നും ടയറുകൾ മോഷണം പോയി

 

കാലടി:നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ടയറുകൾ മോഷണം പോയി.മറ്റൂർ മാതാ സോമില്ലിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നുമാണ്‌ 8 ടയറുകൾ മോഷണം പോയത്.എറണാകുളം സ്പാരോ ക്യാരിയേഴ്‌സ് എന്ന സ്ഥാപനത്തിലെ കെ.എം 43 എച്ച് 333 കണ്ടെയ്‌നർ ലോറിയിൽ കഴിഞ്ഞ ഞായറാഴ്ച്ച സോമില്ലിലേക്ക് തടി കൊണ്ടു വന്നിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് ലോഡുണ്ടെന്നു മില്ലുടമകൾ അറിയിച്ചതിനെ തുടർന്ന് ലോറി മില്ലിൽ തത്തെ ഇട്ടു.

tyre-2ചൊവാഴ്ച്ച രാവിലെ മില്ലിലെ ജീവനക്കാർ നോക്കിയപ്പോഴാണ് ടയറുകൾ ഊരി മാറ്റിയ നിലയിൽ കണ്ടെത്.ലോറി ജാക്കിവച്ച് ഉയർത്തിയാണ് ടയറുകൽ കൊണ്ടുപോയത്‌.എകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്‌