കോളനിയിലേക്ക് വെളിച്ചമെത്തിച്ച് വിദ്യാർത്ഥികൾ

 

കാലടി: വൈദ്യുതി എത്താതിരുന്ന ആദിവാസി കോളനിയിലേക്ക് വൈദ്യുതി എത്തിച്ചു നൽകിയിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ.അതിരപ്പിളളി വാഴച്ചാൽ മേഖലകളിലെ പെരുങ്ങൽ കുത്ത് ആദിവാസി കോളനിയിലാണ് ഒരുകൂട്ടം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെളിച്ചമെത്തിച്ചത്.

കാറ്റും മഴയും,കാട്ടാന ശല്ല്യവുംകൊണ്ടും ഇവിടുത്തെ കോളനികളിലേക്ക് കുടിലുകളിലക്കേ് കെ.എസ്.ഇ.ബി ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്.അതിനാൽ വെളിച്ചമില്ലാതെയാണ് ഇവിടുത്തെ 40 കുടുബങ്ങൾ കഴിഞ്ഞിരുന്നത്.വെളിച്ചമില്ലാത്തതിനാൽ സന്ധ്യയായാൽ ഇവിടത്തുകാർ കുടിലുകളിൽ നിന്നും പുറത്തിറങ്ങാറുപോലുമില്ല.

ഇവിടുത്തെ അവസ്ഥ മനസിലാക്കിയ കോളേജിലെ ബിടെക്ക് ഇലട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികൾ ഈ കുടുംബങ്ങൾക്ക് വെളിച്ചമെത്തിച്ചു നൽകാൻ മുന്നോട്ടു വരികയായിരുന്നു.കോളേജ് അധികൃതരുടെ പൂർണ പിന്തുണയും വിദ്യാർത്ഥികൾക്കുണ്ടായിരുന്നു.ഇവിടെ സൗജന്യമായി സോളാർ പാനലുകളാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വച്ചു കൊടുത്തത്.കൂടാതെ ഓരോ വീടുകളിലും എമർജെൻസി ലാമ്പുകളും നൽകി. വിദ്യാർത്ഥികളും.അധ്യാപകരും കോളേജും ചേർന്നാണ് ഇതിനുളള തുക കണ്ടെത്തിയതും.കുടംബങ്ങൾക്ക് ഭക്ഷണ വസ്തുക്കളും വിദ്യാർത്ഥികൾ നൽകി.

adi-sankara-college-kalady-2പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ സബ് കളക്ടർ രേണു രാജ് ഐ.എ.എസ് നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഡോ:പി.സി നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.അതിരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ വർഗീസ് എമർജെൻസി ലാമ്പ് വിതരണം ചെയ്തു. അതിരപ്പിളളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമദ് റാഫി കുടുംബൾക്കുളള ഭക്ഷണ വസതുക്കൾ നൽകി,ഡി.എഫ്.ഒ എൻ രാജേഷ്,അതിരപ്പിളളി എസ്.ഐ കെ ബാബു,ബേബി തുടങ്ങിയവർ സംസാരിച്ചു