രാജവെമ്പാലയെ പിടികൂടി

 

കാലടി:അയ്യമ്പുഴയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അയ്യമ്പുഴ പ്ലാന്റേഷൻ കോർപ്പറേഷനിലെ ഏറുമുഖം ഡിവിഷൻ ഓഫീസിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്.വെള്ളിയാഴ്ച്ച രാവിലെ 8 മണിയോടെ ഓഫീസിലെത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത്.തുടർന്ന് വനം വകുപ്പിനെ വിവിരമറിയിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു.8 അടി നീളമുണ്ട് പാമ്പിന്.ഒരു മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്നും മൂന്നാം തവണയാണ് രാജവെമ്പാലയെ പിടികൂടുന്നത്.