ഡി വൈ എഫ് ഐ കാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

 

കാലടി:കാഞ്ഞൂർ പഞ്ചായത്തിലെ മലമ്പാമ്പ് ശല്യം നീക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ പലയിടത്തായി ഏഴു മലമ്പാമ്പുകളെയാണ് പിടികൂടിയത്.റോഡരികുകളും പറമ്പുകളും നിറയെ കുറ്റിക്കാടുകൾ പടർന്നു പിടിച്ചിരിക്കുക്കയാണ്.ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.

സി പി ഐ (എം) ജില്ലാക്കമ്മിറ്റിയംഗം ടി ഐ ശശി ഉപരോധം ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി കെ പി ബിനോയ്‌,പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി അശോകൻ, സിപിഐ(എം) കാഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി തമ്പാൻ,എം കെ ലെനിൻ ,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ വി വിപിൻ,രഞ്ജിത് ദേവൻ,അഖിൽ ജമാൽ,പി റ്റി അനൂപ് എന്നിവർ പ്രസംഗിച്ചു