പാറപ്പുറത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി

 

കാഞ്ഞൂർ: കാഞ്ഞൂർ പാറപ്പുറത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി.പാറപ്പുറം ജംഗ്ഷനിൽ നിന്നും ഐശ്വര്യാഗ്രാമിലേക്ക് പോകുന്ന വഴിയിൽ സന്തോഷിന്റെ വർഷോപ്പിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.ഞായറാഴ്ച്ച രാത്രി 10 മണിയോടെ മലമ്പാമ്പ് റോഡ് മുറിച്ചുകടന്ന് വർഷോപ്പിലേക്ക് കയറുകയായിരുന്നു.ഇതിലെ വന്ന നാട്ടുകാരാണ് പാമ്പിനെ കണ്ടത്.തുടർന്ന് നാട്ടുകാർ പാമ്പിനെ പിടികൂടുകയായിരുന്നു.

ഏകദേശം 7 അടിയോളം നീളമുണ്ട് പാമ്പിന്.രാത്രി തന്നെ നാട്ടുകാർ പാമ്പിനെ നീലീശ്വരത്തുള്ള വനം വകുപ്പ് ഓഫീസിലെത്തിച്ചു നൽകി. നിരവധി കുട്ടികൾ പഠിക്കുന്ന പാറപ്പുറം മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്ക്കൂളി നടുത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്.ഇതിന്റെ ആശങ്കയിലാണ് നാട്ടുകാർ

കഴിഞ്ഞ 2 മാസത്തിനുള്ളിൽ നിരവധി പാമ്പുകളെയാണ് ഇവിടങ്ങൽ നിന്നും പിടികൂടിയിരിക്കുന്നത്. ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.വൈകുന്നേരകളിൽ കൊച്ചു കുട്ടികളെ വീട്ടിൽ നിന്നും പുറത്തിറക്കാൻ ഭീതിയാണ് നാട്ടുകാർക്ക്.