ഹർത്താൽ ദിനത്തിൽ സീബ്രാ ലൈൻ വരച്ചുനൽകി മറ്റൂർ ടൈഗേഴ്‌സ് ക്ലബ് 

കാലടി:ഹർത്താൽ ദിനത്തിൽ റോഡിലെ മാഞ്ഞുപോയ സീബ്രാ ലൈൻ വരച്ചുനൽകി കാലടി മറ്റൂർ ടൈഗേഴ്‌സ് ക്ലബ് പ്രവർത്തകർ.അങ്കമാലി കാലടി എംസി റോഡിൽ എറെ തിരക്കുളള ജംഗ്ഷനാണ് മറ്റൂർ.ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതും ഇതിലൂടെയാണ്.

നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.ദിനംപ്രതി ആറായിരത്തിലതികം വിദ്യാർത്ഥികളാണ് മറ്റൂർ ജംഗ്ഷൻ മുറിച്ചുകടക്കുന്നത്.യാത്രക്കാർക്ക് വേണ്ട യാതൊരു സുരക്ഷിതത്വവും ഇവിടെയില്ല.അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്.നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിരിക്കുന്നതും.അഞ്ച് വർഷമായി സീബ്രാ ലൈൻ മാഞ്ഞുകിടക്കുകയായിരുന്നു.ഇതെ തുടർന്നാണ് മറ്റൂരിൽ പ്രവർത്തിക്കുന്ന ടൈഗേഴ്‌സ് ക്ലബ് സീബ്രാ ലൈൻ വരച്ചു മാതൃകയായത്.

ക്ലബ് പ്രസിഡന്റ് കെ.ടി എൽദോസ് സീബ്രലൈൻ വരക്കൽ ഉദ്ഘാടനം ചെയ്തു.എഎസ്‌ഐ ബേബി,പഞ്ചായത്ത് അംഗങ്ങളായ അൽഫോൻസ പൗലോസ്,പി.വി സ്ന്റാൻലി.ക്ലബ് അംഗങ്ങളായ ജെസ്റ്റിൽ ജോമോൻ,ടി.എസ് രാധാകൃഷ്ണൻ,എം.കെ അനിൽ,എൻ.വി അജി,കെ.എസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.