കാലടി ഫാർമേഴ്‌സ് സർവീസ് ബാങ്കിന്റെ കാർഷിക വിപണന കേന്ദ്രം കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

 

കാലടി:കാലടി ഫാർമേഴ്‌സ് സർവീസ് ബാങ്കിന്റെ കാർഷിക വിപണന കേന്ദ്രം കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപന്നങ്ങൾ നേരിട്ടു വിൽക്കുന്നതിനു പകരം മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതി സഹകരണ ബാങ്കുകളുമായി സഹകരിച്ചു നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.കുടുംബശ്രീയുമായി ചേർന്ന് 1000 ഗ്രാമ ചന്തകൾ ആരംഭിക്കും. കൃഷി വകുപ്പ് 2,88,000 സോയിൽ സാംപിൾ ഡേറ്റ ശേഖരിച്ചിട്ടുണ്ട്. ഇതു പ്രകാരം മണ്ണിന്റെ ഘടന മനസിലാക്കി ശരിയായ വളപ്രയോഗവും പരിചരണ രീതിയും നടത്താൻ കർഷകരെ സന്നദ്ധരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാംസൻ ചാക്കോ, പഞ്ചായത്ത് അംഗം ഉഷ ബാലൻ, സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ എൻ. വിജയകുമാർ, കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ, ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻഎന്നിവർ പ്രസംഗിച്ചു