റോജി എം ജോൺ എംഎൽഎയെ ഉദ്ഘാടത്തിനിന്നും ഒഴിവാക്കിയതാര്…?

 

കാലടി:കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി കെട്ടിടത്തിന്‍റെ ഉദ്ഘാടത്തിൽ റോജി എം ജോൺ എംഎൽഎയെ ഒഴിവാക്കിയത് വിവാദമാകുന്നു.പരിപാടിയുടെ നോട്ടീസിലൊ,ഫ്‌ളക്‌സിലൊ എംഎൽഎ യുടെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല.എംഎൽഎയെ മനപ്പൂർവ്വം ഒഴിവാക്കിയതെന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്.

ഇന്നസെന്റ് എം പിയുടെ അസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഒപി കെട്ടിടം പണികഴിപ്പിച്ചത്.അതിനാലാണ് എംഎൽഎ യെ ഒഴിവാക്കിയതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.എന്നാൽ കാലടിയിലെ ഉദ്ഘാടനത്തിനു തൊട്ടുമുമ്പ് നടന്ന മഞ്ഞപ്ര ഗവ:ഹയർ സെക്കന്ററി സ്‌ക്കൂളിലെ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിൽ റോജി അധ്യക്ഷനായി പങ്കെടുക്കുകയും ചെയ്തിരുന്നു.എം.പി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് സ്‌ക്കൂളിലെ കെട്ടിടം നിൽമ്മിച്ചത്.

mla-3കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി ബ്ലോക്കിനു കീഴിലാണ് കാലടി സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.എന്നിട്ടാണ് കോൺഗ്രസ് എംഎൽഎ കൂടിയായ റോജിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അഡ്വ:തുളസിയുടെ ചിത്രം ഫ്‌ളക്‌സിൽ വക്കാമെങ്കിൽ എംഎൽഎയുടെ ചിത്രവും വക്കാമായിരുന്നുവെന്ന് ഇടത് വലത് രാട്രീയക്കാർ പറയുന്നു.വാർഡ് മെമ്പർമാർ മുതൽ വിവിധ പ്രതിനിധികൾ വരെ വേദിയിൽ ഉണ്ടായിരുന്നു.

mla-2

എംഎൽഎയെ ഒഴിവാക്കിയതിൽ കോൺഗ്രസിനകത്തുതന്നെ ഒരുവിഭാഗം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.എംഎൽഎ സ്ഥലത്ത് ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരുന്നതെന്നും,അതിനാലാണ് നോട്ടീസിൽ പേരു പോലും വക്കാതിരുന്നതെന്ന് ചില കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എംഎൽഎയുടെ പേര് മനപ്പൂർവ്വം വെട്ടിയതെന്ന  ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ പരിപാടിയെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് എംഎൽഎ യുടെ ഓഫീസിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.