കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്ന പുതിയ ഒ.പി കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങ് രോഗികളെ വലച്ചു

കാലടി:കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്ന പുതിയ ഒ.പി കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങ് രോഗികളെ വലച്ചു.ഡോക്ടർമാരും ജീവനക്കാരും ഉദ്ഘാടത്തിന്‍റെ തിരക്കിലായിരുന്നു.ആശുപത്രിയിലെത്തിയ രോഗികൽക്ക് ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് ഡോക്ടറെ കാണാൻ സാധിച്ചത്.

4 ഒ.പികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്.എന്നാൽ അവിടെയൊന്നും രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ല.പ്രായമായവരും,കുട്ടികളുമടക്കം നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തിയിരുന്നത്.പലരും ഡോക്ടറെ കാത്തിരുന്ന് അവശരായി.പരിശോധിക്കാൻ ഡോക്ടർ ഇല്ലാത്തതിൽ ചിലർ പ്രതിഷേധിക്കുകയും ചെയ്തു.

രോഗികൾ ഡോക്ടർ എവിടെയെന്ന് ചോദിച്ചു തുടങ്ങിയപ്പോഴെക്കും ഒരു ഒ.പിയിൽ മാത്രം ഡോക്ടറെത്തി രോഗികളെ പരിശോധിച്ചു.തനിക്കുവന്ന ക്യാൻസറിനെക്കുറിച്ച് ഇന്നസെന്റ് വേദിയിൽ പറയുമ്പോൾ തങ്ങളെ പരിശോധിക്കാൻ ഡോക്ടർ എപ്പോൾ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു രോഗികൾ.ഇതിനു മുമ്പും ഇവിടെ ഇത്തരം പരിപാടികൾ നടക്കുമ്പോൽ രോഗികളെ വലക്കാറുണ്ടെന്ന ആക്ഷേപവും ഉയർന്നു വന്നിട്ടുണ്ട്.