നേത്രദാന സന്ദേശവുമായി കണ്ണ് മൂടിക്കെട്ടി വിദ്യാർത്ഥികൾ

 

കാലടി:ലോക കാഴ്ച്ച ദിനത്തോനുബന്ധിച്ച് ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ നടന്ന കണ്ണ് മൂടിക്കെട്ടിയുളള നടത്തം നേത്രദാന സന്ദേശം പൂർണമായും ഉൾക്കൊളളുന്നതായിരുന്നു.അഞ്ഞൂറിലതികം വിദ്യാർത്ഥികൾ നടത്തത്തിൽ പങ്കെടുത്തു.സിനിമാതാരങ്ങളായ അഷ്‌ക്കർ അലിയും,അപർണ ബാലമുരളിയും,അദ്ധ്യാപകരും നടത്തത്തിൽ കുട്ടിൾക്കൊപ്പമുണ്ടായിരുന്നു.കറുത്ത തുണികൊണ്ട്‌ കണ്ണ് മൂടിക്കെട്ടിയായിരുന്നു നടത്തം.

blind-2അങ്കമാലി എൽഎഫ് ആശുപത്രിയും ,ആദിശങ്കര എൻജിനിയറിങ്ങ് കേളേജും,ശ്രീ ശാരദ വിദ്യാലയവും,എൻ.എസ്.എസും,പ്രൊജക്റ്റ് വിഷൻ ബാംഗ്ലൂരും സംയുക്തമായാണ് പരിപാടിസംഘടിപ്പിച്ചത്.എൽ.എഫ് ഡയറകടർ ഫാ:സെബാസ്റ്റിയൻ കളപ്പുരക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യ്തു.തുടന്ന് മുഖ്യാഥിതികളായിരുന്ന അഷ്‌ക്കർ അലിയും,അപർണ ബാലമുരളിയും ബ്ലൈന്റ് ചെസ്സ് ദേശീയ ചാമ്പ്യൻ കെ.കെ പ്രദീപിന്റെ കൈപിടിച്ച് ആദ്യ നിരയിൽ അണിനിരന്നു.അതിനു പിന്നിൽ കുട്ടികളും,അദ്ധ്യാപകരും.കോളേജിൽ നിന്നുമാരംഭിച്ച നടത്തം മറ്റൂരിൽ നമാപിച്ചു.

blind-3നേത്രദാനം പ്രോത്‌സാഹിപ്പിക്കുക,അന്ധതയെ പ്രതിരോ ധിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയോടനുന്ധിച്ച് എൽ.എഫിലെ കുട്ടികൾ അവതരിപ്പിച്ച തെരുവു നാടകവും ഉണ്ടായിരുന്നു.

ഫാ:സെബാസ്റ്റിയൻ കളപ്പുരക്കൽ നേത്രസംരക്ഷണ പ്രതിജ്ഞ ചൊല്ലി നൽകി.കോളേജ് പ്രിൻസിപ്പാൾ ഡോ:പി.സി നീലകണ്ഠൻ,ആദിശങ്കര ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസർ പ്രൊഫ:സി.പി ജയശങ്കർ,ഫാ:ജോൺ കക്കാട്ട്,ഡോ:സ്റ്റിജി ജോസഫ്,സംവിധായകൻ ബിനു എസ് തുടങ്ങിയവർ സംസാരിച്ചു.