സുശീൽകുമാർ മോഡി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും,ആദിശങ്കര കീർത്തി സ്തംഭത്തിലും ദർശനം നടത്തി

 

കാലടി:ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും,ആദിശങ്കര കീർത്തി സ്തംഭത്തിലും ദർശനം നടത്തി.ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സൂര്യനാരായണ ഭട്ട് പൊന്നാടയണീയിച്ച് സ്വീകരിച്ചു.ബിജെപി സംസ്ഥാന ഉപാധ്യക്ഷ എം.എസ് സമ്പൂർണ,അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് പി.എൻ സതീശൻ,ജനറൽസെക്രട്ടറി ടി.എസ് രാധാകൃഷ്ണൻ,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ ബസിത്കുമാർ,സലീഷ് ചെമ്മണ്ടൂർ,സതീഷ് തമ്പി,എം.ബി ശേഖരൻ,ശശിതറനിലം തുടങ്ങിയവരും ഉപമുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു